അപവാദ പ്രചാരണം: സിസ്റ്റര്‍ ലൂസിയുടെ പരാതിയില്‍ ഏഴ് പേര്‍ക്കെതിരേ കേസ്
ഫാ.നോബിള്‍ പാറക്കനെ പുറത്താക്കണമെന്ന് ക്രൈസ്തവ സംഘടന
മാനന്തവാടി: ലൈംഗിക പീഡന കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയതിന്റെ പേരില്‍ സന്ന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേ കേസെടുത്തു. അതിനിടെ സിസ്റ്റര്‍ ലൂസിയെ അപമാനിച്ച മാനന്തവാടി രൂപത പി.ആര്.ഒ ഫാ.നോബിള്‍ പാറക്കനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന് കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന് തുറന്ന കത്തയച്ചു. സെക്രട്ടറി കെ.എഫ് തോമസാണ് തുറന്ന കത്തെഴുതിയത്. സ്ത്രീത്വത്തയും സഭാ സമൂഹത്തെയും അപമാനിച്ച ഫാ.നോബിളിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം. നടപടി എടുത്തില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്കിയിട്ടുï്. അതേ സമയം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്കിയ പരാതിയില്‍ വിവാദ വിഡിയോ പുറത്ത് വിട്ട ഫാ.റോബിന് പാറക്കല്‍ കാരക്കാമല, വിമല മഠത്തിലെ ആറ് കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."