HOME
DETAILS

പുല്‍പ്പള്ളി സര്‍വിസ് സഹകരണ ബാങ്കിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതം: ബാങ്ക് ഭരണസമിതി

  
backup
October 18 2018 | 06:10 AM

%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b9

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ സാധാരണക്കാരുടെ അത്താണിയായി പ്രവര്‍ത്തിച്ചുവരുന്ന പുല്‍പ്പള്ളി സര്‍വിസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ നടത്തുന്ന സംഘടിത നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണകക്ഷിയുടെ ഒത്താശയോടെ ബ്ലേഡ് കമ്പനികളുടെയും വട്ടിപ്പലിശക്കാരുടെയും ഒത്താശയോടെ സ്വര്‍ണപണയ തട്ടിപ്പ് കേസില്‍ ബാങ്കില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്റെ ബന്ധുക്കളും സഹകരണ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാരും ചേര്‍ന്ന് ബാങ്കിനെ തകര്‍ക്കാനും ഭരണസമിതിയെയും ജീവനക്കാരെയും സമൂഹമധ്യത്തില്‍ കരിതേച്ചുകാണിക്കാനും കുത്സിതശ്രമം നടത്തുകയാണ്. ബാങ്കിന്റെ ധനസ്ഥിതി തികച്ചും ഭദ്രമാണ്. തല്‍വര്‍ഷ വായ്പകളും പുതുക്കിക്കൊണ്ടിരിക്കുന്ന കുടിശ്ശികയില്ലാത്ത വായ്പകളും പവര്‍ ഓഫ് അറ്റോര്‍ണി വായ്പകളും കിട്ടാക്കടമെന്ന നിഗമനത്തിലെത്തി റിസര്‍വില്‍ വച്ച് മനപൂര്‍വം നഷ്ടക്കണക്ക് പെരുപ്പിച്ച് കാട്ടുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തിട്ടുള്ളത്. ബാങ്കിന്റെ നഷ്ടം കടലാസില്‍ മാത്രമാണ്.
സഹകരണ നിയമം 65 പ്രകാരം അന്വേഷണം നടത്തുന്നതിന് വ്യക്തമായ മാര്‍ഗരേഖകള്‍ സഹകരണനിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതിന് വിരുദ്ധമായാണ് പുല്‍പ്പള്ളി ബാങ്കിനെതിരെ അന്വേഷണം നടത്തിയിട്ടുള്ളത്. വകുപ്പ് മന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
സി.പി.എമ്മിന്റെയും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെയും പ്രദേശിക ജില്ലാ നേതാക്കളുടെയും പരാതിയിലാണ് വകുപ്പ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും അന്വേഷണത്തിന് ജില്ലാ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയത്. ഇത് നഗ്‌നമായ നിയമലംഘനമാണ്.
വായ്പാത്തട്ടിപ്പ് നടന്നുവെന്ന് ആരോപിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഭൂമിയുടെ വില നിശ്ചയിക്കുന്നത് ഫെയര്‍ വാല്യൂ അനുസരിച്ചല്ല, മറിച്ച് മാര്‍ക്കറ്റ് വാല്യൂ അനുസരിച്ചാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫെയല്‍ വാല്യൂ നിശ്ചയിച്ച രീതി തെറ്റാണ്. ഫെയര്‍ വാല്യൂവിന്റെ 10 ശതമാനം കൂട്ടിയാണ് വാല്യൂ നിശ്ചയിച്ചത്. എന്നാല്‍ ജിഒ (പി) 1882014 ടിഡി നമ്പര്‍ ഉത്തരവ് പ്രകാരം 50 ശതമാനം വര്‍ധനവ് വരുത്തിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രമല്ല സ്ഥലത്തിന്റെ വാല്യൂ നിശ്ചയിക്കാനുള്ള അധികാരം സഹകരണ വകുപ്പ് ജീവനക്കാരനില്ല. അത് റവന്യൂ വകുപ്പിലാണ്.
അതുകൊണ്ട് വില നിശ്ചയിച്ച രീതിയും തെറ്റാണ്. തിരിച്ചടവ് ശേഷി പരിഗണിച്ചാണ് വായ്പകള്‍ നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നതുപോലെ റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയ വരുമാനം മാനദണ്ഡമാക്കി സഹകരണബാങ്കില്‍ വായ്പ കൊടുക്കുന്ന രീതി പ്രായോഗികമല്ല. വസ്തുതകള്‍ ഇതായിരിക്കെ പുല്‍പ്പള്ളി ബാങ്കിനെതിരേ നടത്തുന്ന ഗൂഡാലോചനയുടെ യഥാര്‍ഥ മുഖവും ഉദ്ദേശവും സഹകാരികളും പൊതുസമൂഹവും തിരിച്ചറിയുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് കെ.കെ ഏബ്രഹാം, വൈസ് പ്രസിഡന്റ് ടോമി തേക്കുമല, ഡയരക്ടര്‍മാരായ വി.എം പൗലോസ്, മണി പാമ്പനാല്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago