ചിദംബരത്തെ പിന്തുണച്ച് രാഹുലും പ്രിയങ്കയും
കേന്ദ്ര സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടിയതിന് കോണ്‍ഗ്രസ് നേതാവിനെ നാണമില്ലാതെ വേട്ടയാടുകയാണെന്ന് പ്രിയങ്ക പറഞ്ഞു
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും. മുന്‍ ധനമന്ത്രിയെ വ്യക്തിഹത്യ നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു. രാഷ്ട്രീയ താല്പര്യത്തിനായുള്ള അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നത്. ഇതിനായി എന്‍ഫോഴ്സ്മെന്റിനെയും സി.ബി.ഐയെയും സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടിയതിന് കോണ്‍ഗ്രസ് നേതാവിനെ നാണമില്ലാതെ വേട്ടയാടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്ന് സത്യത്തിനായി പോരാടും. രാജ്യസഭയിലെ ബഹുമാനിതനായ അംഗമാണ് ചിദംബരം. സര്‍ക്കാരിന്റേത് ഭീരുത്വപരമായ നടപടിയാണെന്നും പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."