HOME
DETAILS
MAL
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം: വിജിലന്‍സ് മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ മൊഴിയെടുത്തു: പ്രതിചേര്‍ത്തില്ല
backup
August 22 2019 | 08:08 AM
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയെടുത്തു. വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു മൊഴിയെടുക്കല്‍. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. മൊഴി നല്കിയ ശേഷം പുറത്തിറങ്ങിയ ഇബ്രാഹിം കുഞ്ഞ് സത്യസന്ധമായി തന്നെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പ്രതികരിച്ചത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്കോയിലെയും ആര്.ഡി.എസ് കമ്പനിയിലെയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടിക തയാറാക്കി വിജിലന്‍സ് ചോദ്യം ചെയ്യലിനായി തയാറാക്കിയിട്ടുണ്ട്. 2014ല്‍ പാലത്തിന്റെ നിര്‍മാണ സമയത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് എം.ഡിയായിരുന്ന എ.പി.എം മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."