HOME
DETAILS

മാനേജ്‌മെന്റുകള്‍ക്ക് താക്കീതായി നഴ്‌സുമാരുടെ കലക്ടറേറ്റ് മാര്‍ച്ച്

  
backup
June 07, 2017 | 1:11 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4





തൃശൂര്‍: ചാരിറ്റിയുടെ പേരില്‍ കെട്ടിട നിര്‍മാണങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഞ്ഞികുടിക്കാനുള്ള വക കിട്ടുന്നുണ്ടോയെന്നുകൂടി അന്വേഷിക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ.
വിവിധ ആവശ്യങ്ങളുന്നയിച്ച് ആരംഭിക്കുന്ന സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായി തൃശൂരില്‍ നടന്ന നഴ്‌സുമാരുടെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നഴ്‌സുമാരുടെ ദിവസവേതനം ആയിരം രൂപയാക്കണമെന്നതാണ് യുഎന്‍എയുടെ ആവശ്യം. തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടേതിന് തുല്യമായി സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ വേതനവും ഏകീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാരുകള്‍ തന്നെ നിയോഗിച്ച ബലരാമന്‍ കമ്മിറ്റിയുടെയും വീരകുമാര്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളും ഭരണാധികാരികള്‍ക്ക് മുന്നിലുണ്ട്. കോടതി വിധിയെയോ തങ്ങള്‍തന്നെ നിയോഗിച്ച ഇത്തരം കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളെയോ ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
2016 ജനുവരിയില്‍ പുതുവര്‍ഷ സമ്മാനമായി കൂടിയ വേതനം നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോടതികളും ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടും തൊഴിലാളി ദ്രോഹ നടപടികള്‍ തുടരുന്ന മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുത്.
കഴിഞ്ഞ 29ന് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജൂണ്‍ 10നകം നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് കേരളം സാക്ഷിയാകുമെന്നും ജാസ്മിന്‍ഷ വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഷോബി ജോസഫ്, ജോ.സെക്രട്ടറി ജിഷ ജോര്‍ജ്, സംസ്ഥാന കൗണ്‍സില്‍ അംഗം അനീഷ് മാത്യു വേരനാനി, എറണാകുളം ജില്ലാ സെക്രട്ടറി ബെല്‍ജോ ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പടിഞ്ഞാറെ കോട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് നഴ്‌സുമാര്‍ അണിനിരന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് രശ്മി പരമേശ്വരന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി സിനി മോള്‍, ജില്ലാ ട്രഷറര്‍ ഷിപ്‌സണ്‍ പൗലോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിന്‍ മോന്‍ സണ്ണി, ഷിപ്‌സി പി തൊമ്മാന, രമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  3 days ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  3 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  3 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  3 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  3 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  3 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  3 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  3 days ago