പ്രകൃതിക്ക് കുടപിടിക്കാന്‍ നാടാകെ പരിസ്ഥിതി ദിനാചരണം നടത്തി
മണ്ണാര്‍ക്കാട്: തെങ്കര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണവും സൗജന്യ തൈകള്‍ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാവിത്രി ഉദ്ഘാടനം ചെയ്തു. മജീദ് തെങ്കര അധ്യക്ഷനായി.
കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത്‌ലീഗ് നടത്തിയ വൃക്ഷതൈ നടല്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. പാഞ്ചായത്ത് പ്രസിഡന്റ് പടുവില്‍ മാനു, മുനീര്‍ കാളിയില്‍, കെ.ടി അബ്ദുല്ല, അജ്മല്‍ നിയാസ്, ഇഖ്ബാല്‍.പി, ജംഷാദ്.കെ.പി, ഗഫൂര്‍, അനീഷ് സംബന്ധിച്ചു.
കോ-ഓപ്പറേറ്റീവ് എംപ്ലോഴീസ് യൂനിയന്‍ (സി.ഇ.ഒ) മണ്ണാര്‍ക്കാട് നടത്തിയ വൃക്ഷതൈ വിതരണം എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റഷീദ് മുത്തനില്‍, എന്‍. മുഹമ്മദാലി, വി.പി ഇബ്രാഹിം സംബന്ധിച്ചു.
കുമരംപുത്തൂര്‍ ചങ്ങലീരി ശാഖ യൂത്ത്‌ലീഗ് കമ്മിറ്റി നടത്തിയ വൃക്ഷതൈ നടല്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, എന്‍.എസ്.എസ് ഓഫ് ഇന്ത്യ, വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പി.എ രമണിഭായ് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ കളത്തില്‍ അധ്യക്ഷനായി. വൃക്ഷതൈകളുടെ വിതരണോദ്ഘാടനം എം. പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ വീട്ടിലൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു. കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ അധ്യക്ഷനായി.
സേവ് മണ്ണാര്‍ക്കാട് സോഷ്യല്‍ മേഡിയ കൂട്ടായ്മ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സേവ് ഗ്രീന്‍ 101 വൃക്ഷതൈ നടീല്‍ പരിപാടി നടത്തി. ഡോ. പി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഭാരത് കോളജ് വിദ്യാര്‍ഥികള്‍ മുപ്പതോളം കേന്ദ്രങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു. നഗരസഭാ കൗണ്‍സിലര്‍ സുജാത ഉദ്ഘാടനം ചെയ്തു.
യൂത്ത്‌കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകള്‍ വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ശിഹാബ് കുന്നത്ത് അധ്യക്ഷനായി.
കോങ്ങാട് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി നടത്തിയ സൗജന്യ വൃക്ഷതൈ വിതരണം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.ടി മുഹമ്മദ് ഹഖീം, നജീബ് തങ്ങള്‍, ഷാഹനാസ് കരിമ്പുഴ, മുബാറക് തച്ചമ്പാറ, മുബാറക് കാരാകുര്‍ശി, സല്‍മാന്‍, നിഷാദ് സംബന്ധിച്ചു.
കരിമ്പ: കല്ലടിക്കോട് പൊലിസ് ജനമൈത്രി സുരക്ഷ പദ്ധതി പനയമ്പാടം ജി.യു.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണവും വിദ്യാര്‍ഥികളെ ആദരിക്കലും ഡോകുമെന്ററി പ്രദര്‍ശനവും നടത്തി. കരിമ്പ പഞ്ചായത് പ്രസിഡന്റ് ജയശ്രീ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എല്‍സമ്മ ടീച്ചര്‍ അധ്യക്ഷയായി. ജനമൈത്രി പൊലിസ് ജില്ലാ കണ്‍വീനര്‍ നൂര്‍ മുഹമ്മദ് വിശിഷ്ടാതിഥിയായി. കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ആര്‍.രവീന്ദ്രന്‍ നായര്‍ പഠനോപകരണ വിതരണം നടത്തി.
ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനമാചരിച്ചു. ചെര്‍പ്പുളശ്ശേരി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദലി അധ്യക്ഷനായി. കോളജ് ഉള്‍പ്പെടുന്ന വാര്‍ഡ് മുഴുവന്‍ വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്ക് വാര്‍ഡ് അംഗം സുബൈദ പാറയില്‍ നേതൃത്വം നല്‍കി. അക്കാദമിക് കോ ഓഡിനേറ്റര്‍ ഫസലുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി ഉനൈസ്, എന്‍.എസ്.എസ് കോ ഓഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് അലി സംസാരിച്ചു.
തച്ചനാട്ടുകര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചനാട്ടുകര ലെഗസി എ.യു.പി സ്‌കൂളില്‍ നടന്ന വൃക്ഷതൈ വിതരണോദ്ഘാടനം മാനേജിങ് കമ്മിറ്റി അംഗവും, കര്‍ഷകനുമായ കെ. മൊയ്തുണ്ണി ഹാജി നിര്‍വഹിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞയും, ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞയും വാര്‍ഡ് മെമ്പര്‍ കെ.ടി. ജലീല്‍ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനപതിപ്പ് പ്രകാശനവും, വൃക്ഷതൈ നടീലും നടന്നു. ഹെഡ്മാസ്റ്റര്‍ സി.എം. ബാലചന്ദ്രന്‍, ക്ലബ്ബ് കണ്‍വീനര്‍ ഇ.കെ. അബ്ദുല്‍ സമദ്, സ്റ്റാഫ് സെക്രട്ടറി പി. ചാമിക്കുട്ടി, പി. ഹംസ, എം. ന്ദ്രമോഹനന്‍ നേത്യത്വം നല്‍കി.
പട്ടാമ്പി: ഡോ. അംബേദ്കര്‍ വുമണ്‍സ് കോളജ് നാച്വറല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കൃഷിതോട്ടം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാംഗം ടി.പി. ഷാജി നിര്‍വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഉപന്യാസ മത്സരം, പോസ്റ്റര്‍ രചന നടത്തി. കോളജ് ബില്‍ഡിങ്ങില്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക്് തുടക്കം കുറിച്ചു. കൗണ്‍സിലര്‍മാരായ കെ.ടി. റുഖിയ, സി.ടി. സജാദ്, അസ്ഹര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
ആനക്കര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്യത്തില്‍ പട്ടിത്തറ പഞ്ചായത്ത് കോംപൗണ്ടില്‍ വൃക്ഷതൈ നാട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. സുജാത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കളായ സി.കെ ഉണ്ണികൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, കെ.വി ഹിളര്‍, വി.പി ശശിധരന്‍, എ.ഒ. കോമളം, പഞ്ചായത്ത് അംഗം സുമ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബി.പി. ഒ മെല്‍വിന്‍ സ്വാഗതം പറഞ്ഞു.
വട്ടേനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ജൈവ വൈവിധ്യ പാര്‍ക്ക്, ചെമ്പരത്തി പൂന്തോപ്പ്, കുട്ടികള്‍ക്കുള്ള തൈ വിതരണം, ഗ്രീന്‍ പ്രോട്ടോ കോള്‍ പ്രഖ്യാപനം എന്നീ പരിപാടികള്‍ ഏറ്റെടുത്തു. ഉദ്ഘാടനം ടി.കെ വിജയന്‍ നിര്‍വ്വഹിച്ചു. എം.വി. രാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കെ.വി.സിദ്ധിക് അധ്യക്ഷനായി. കെ. ഷാജീവ്, വി.പി. സലാം, കെ.അബുദള്‍ റഹ്മാന്‍ സംസാരിച്ചു. അജിത് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തില്‍ വൃക്ഷപ്രസാദം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു. പട്ടാമ്പി സി.ഐ പി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി പി. ശ്രീനാഥ്, ക്ഷേത്രം ജീവനക്കാര്‍ പങ്കെടുത്തു.
കൊപ്പം: വ്യാപാരി വ്യവസായി ഏകോപനസമിതി കൊപ്പം യൂത്ത്‌വിങ് വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം പ്രസിഡന്റ് വി. ഇബ്രാഹിംകുട്ടി നിര്‍വഹിച്ചു. ഷറീഫ് പുലാക്കല്‍, പ്രജിത്ത് പട്ടാമ്പി, ടി. കുഞ്ഞാപ്പ ഹാജി, കെ. റിഷാദ്, കൈലാന്‍ മാസ്റ്റര്‍, എ.കെ.എം. ഹനീഫ, ടി. അഫ്‌സല്‍, എം.ടി. അസ്‌ലം പങ്കെടുത്തു.
പടിഞ്ഞാറങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂടല്ലൂര്‍ കൂട്ടക്കടവ് മുസ്‌ലീം ലീഗ് കമ്മിറ്റിയും, സി.എച്ച് ലൈബ്രറിയും സംയുക്തമായി കുടല്ലൂരില്‍ വൃക്ഷതൈകള്‍ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. നടീല്‍ കര്‍മത്തിന്റെ ഉദ്ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.ടി ഗീത, സി. അബ്ദു, പി.പി. നൂറുദ്ധീന്‍, എന്‍. ഇബ്രാഹീം ഹാജി, പി. അബ്ദുല്ലക്കുട്ടി, നൗഷാദ്, ഇര്‍ഷാദ്, ഖുബൈബ്, റാഷിദ്, സാലിഹ്, ഇര്‍ഫാന്‍ പങ്കെടുത്തു.
ആനക്കര: കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം തൃത്താല ഏരിയാ കമ്മിറ്റി കര്‍ഷക പ്രതിഷേധ കൂട്ടായ്മയും പ്രതീകാത്മക കാലിച്ചന്തയും നടത്തി. എം. ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി.പി ഐദ്രു അധ്യക്ഷനായി. കെ. ജനാര്‍ദ്ദനന്‍, കെ.എ ഷംസു, എ. കൃഷ്ണകുമാര്‍ സംസാരിച്ചു.
മലമ്പുഴ: കെ.എസ്.ഇ.ബിമലമ്പുഴയും, പാലക്കാട് പ്രകൃതി സംരക്ഷണ സമിതിയും നടത്തിയ പരിസ്ഥിതി ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു കെ. പരമേശ്വരന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. നൗഷാദ് അധ്യക്ഷനായി. മാണി കുളങ്ങര, കെ. ഹരിദാസ്, പി.എസ്. ഉദയഭാനു, ശിവദാസ് ചേറ്റൂര്‍, ജി. സുഗതന്‍ സംസാരിച്ചു.
വണ്ടിത്താവളം: ജൈവ വൈവിധ്യ ഉദ്യാനം തീര്‍ത്ത് പരിസ്ഥിതി ദിനാചരണം. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്പട്ടഞ്ചേരി പഞ്ചായത്ത് യുത്ത് സെന്റര്‍, സാക്ഷരതാ മിഷന്‍ നന്ദിയോടു് തുടര്‍വിദ്യാഭ്യാസ കേന്ദ്രം, നന്ദിയോട് ഗവ. ഹൈസ്‌കൂള്‍, പരിസ്ഥിതി ക്ലബ് സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. പട്ടഞ്ചേരി പഞ്ചായത്ത് വാര്‍ഡ് അംഗം ആറുമുഖന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാര്‍ അധ്യക്ഷനായി. പട്ടഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ മഴ കുഴികളുടെ ഉദ്ഘാടനവും ഉദയകുമാരി ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പ്രിയ, സന്തോഷ് കുമാര്‍, രതില, പ്രവീണ്‍ പ്രസംഗിച്ചു.
മലമ്പുഴ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മലമ്പുഴ ജലസേചന വിഭാഗം, മലമ്പുഴ ഡാം സംരക്ഷണ സമിതി, സ്പാര്‍ക് എന്നിവയുടെ ആഭിമുഖ്യത്തില്‍മരങ്ങള്‍ വച്ച് പിടിപ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. അസി.എന്‍ജിനീയര്‍ വിനോദ് ചന്ദ്രന്‍, ഓവര്‍സിയര്‍ പ്രസാദ്, സുരേഷ്, അപ്പുക്കുട്ടന്‍ സംസാരിച്ചു.
ഉദ്യാനത്തിനകത്തും, ഗവര്‍ണര്‍ സീറ്റിലുമായി നൂറോളം മരത്തൈകളാണ് നട്ടത്. പുന്നപ്പാറക്കുന്നില്‍ മലമ്പുഴ ഡാം സംരക്ഷണ സമിതി 25 കരിമ്പനകളും നട്ടു പിടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."