നാമജപയാത്ര: പൊലിസ് കേസെടുത്തു
ബേക്കല്‍: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാമജപയാത്രയില്‍ സംബന്ധിച്ച ആളുകള്ക്കതിരേ ബേക്കല്‍ പൊലിസ് കേസെടുത്തു. കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നടത്തിയ നാമജപയാത്രയില്‍ സംബന്ധിച്ച 3000 ത്തോളം ആളുകളുടെ പേരിലാണ് കേസ്. അനുമതിയില്ലാതെ പൊതുവഴി തടസപ്പെടുത്തി ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുകയും പ്രകടനം നടത്തിയതിനുമാണ് കേസെടുത്തത്. തൃക്കണ്ണാട് കീഴൂര്‍ ധര്‍മശാസ്താ സേവാസംഘം, വിവിധ ക്ഷേത്രങ്ങള്‍, അയ്യപ്പ ഭക്തര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാമജപയാത്ര നടത്തിയത്.
അതിനിടെ ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരേ കള്ളക്കേസ് എടുത്ത പൊലിസ് നടപടി അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കള്ളക്കേസെടുത്ത് പീഡിപ്പിക്കാനാണ് പൊലിസ് നീക്കമെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."