വിമാനത്താവള സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തു
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ കേന്ദ്ര വ്യവസായ സേന (സി.ഐ.എസ്.എഫ്) ഏറ്റെടുത്തു.
കമാന്‍ഡന്റ് ധന്‍രാജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള 50 അംഗ സിഐഎസ്എഫ് സംഘമാണ് ചുമതല ഏറ്റെടുത്ത്. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കിയാലിന്റെയും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പതാക കൈമാറല്‍, ഗാര്‍ഡ് ഓഫ് ഓണര്‍ തുടങ്ങിയ ചടങ്ങുകള്‍ വിമാനത്താവളത്തില്‍ നടന്നു. സി.ഐ.എസ്.എഫ് ഡി.ഐ.ജി സഞ്ജയ് കുമാര്‍ മുഖ്യാതിഥിയായി. സി.ഐ.എസ്.എഫ് പതാക അദ്ദേഹം കിയാല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി ജോസിനു കൈമാറി. തുടര്‍ന്ന് ഇതു കമാന്‍ഡന്റ് ധന്‍രാജ് ഡാനിയേല്‍ ഏറ്റുവാങ്ങി. ഡി.ഐ.ജി സഞ്ജയ് കുമാര്‍ പതാക ഉയര്‍ത്തി. പരേഡും നടന്നു. ആകെ 643 സുരക്ഷാ ഉദ്യോഗസ്ഥരെയാണു കണ്ണൂര്‍ വിമാനത്താവളത്തിലേക്കു നിയമിച്ചത്. ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ വൈകാതെ വിമാനത്താവളത്തില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."