HOME
DETAILS
MAL
പീഡിപ്പിച്ച് കൊലപ്പെടുത്തല്‍: യുവാവിന് വധശിക്ഷ
backup
August 22 2019 | 18:08 PM
അഗര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 26കാരന് വധശിക്ഷ. ഉത്തര ത്രിപുര ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 50,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മഹേഷ്പൂര്‍ ഗ്രാമത്തില്‍ 2018 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും അഞ്ച് മാസത്തെ വിചാരണക്കുശേഷം വിധി പുറപ്പെടുവിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."