HOME
DETAILS

തമിഴ്‌നാട്ടില്‍ ബസില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേര്‍ പിടിയില്‍

  
backup
June 07 2017 | 04:06 AM

14-year-old-girl-gang-raped

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത്  ബസില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പൊലിസ് അറസ്റ്റു ചെയ്തു. ഡ്രൈവര്‍മാരായ സന്ന്യാസിഗുണ്ടിലെ മണിവണ്ണന്‍ (33), അധികാരിപ്പട്ടിയിലെ മുരുകന്‍ (35), കണ്ടക്ടര്‍ വാഴപ്പാടി മുത്തംപട്ടിയിലെ പെരുമാള്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിപ്പോന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് ബസില്‍ കയറുന്നത്. ഏഴു മണിക്കൂറോളം കുട്ടി ബസില്‍ കഴിച്ചു കൂട്ടി. അതിനിടെ ബസ് നിരവധി തവണ സേലത്തു നിന്ന് ഓമല്ലൂരിലേക്കും തിരിച്ചും ട്രിപ്പ് നടത്തിയിരുന്നു. അവസാനത്തെ ട്രിപ്പിന് ശേഷം ജീവനക്കാര്‍ ബസ് ഓമല്ലൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായി ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.  ബസില്‍ നിന്ന് ഇറങ്ങരുതെന്ന് പറഞ്ഞ് ജീവനക്കാര്‍  ഭീഷണിപ്പെടുത്തിയെന്ന് കുട്ടി മൊഴി നല്‍കിയതായി പൊലിസ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

അവസാനത്തെയാള്‍ പീഡിപ്പിക്കുന്നതിനിടെ കുട്ടി ബഹളംവെച്ചു. ഇത് കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മൂവരെയും പിടികൂടി പൊലിസിലേല്‍പിക്കുകയും ചെയ്തു.

കുട്ടി ആശുപത്രയില്‍ ചികിത്സയിലാണ്. ദലിത് വിഭാഗത്തില്‍ പെട്ട കുട്ടിയുടെ തൊഴിലാളികള്‍ കൂലിത്തൊഴിലാളികളാണ്. ഇതിനു മുന്‍പും കുട്ടി രക്ഷിതാക്കളോട് പിണങ്ങി വീടു വിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago