മനുഷ്യന്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രകൃതിയെ സ്വാധീനിച്ചിരുന്നു
മനുഷ്യന്റെ ജീവിതശൈലിയും പ്രവൃത്തികളും പ്രകൃതിയെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ ഫലമായാണ് അടുത്ത കാലങ്ങളിലായി കാലാവാസ്ഥാ വ്യതിയാനങ്ങള്‍ കാണപ്പെടുന്നത്. എന്നാല്‍ 11,500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനുഷ്യന്‍ പ്രകൃതിയെ സ്വാധിനിച്ചുവെന്നാണ് ശാസ്ത്രം പറയുന്നത്.
ഡൈഫ യുനിവേഴ്‌സിറ്റിയിലെ ഫ്രൊഫ. നികോളാസ് വാള്‍ഡ്മാനും ഫ്രൊഫ. ദാനി നഡേലും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചാവുകടലിന്റെ അടിത്തട്ടില്‍ നിന്ന് 1500 അടി തുരന്ന് 220,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എക്കലുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
നവലിബറല്‍ വിപ്ലവ (നിയോതിലിക് വിപ്ലവം) ത്തിന്റെ സമയത്ത് മനുഷ്യന്‍ കാര്‍ഷികാവശ്യത്തിനായി പരിവര്‍ത്തനങ്ങള്‍ നടത്തിയെന്നും വേട്ടയാടിയിരുന്നതായും ഇതിന്റെ ഫലമായി മണ്ണൊലിച്ചലും നടന്നതായി പഠനം വ്യക്തമാക്കുന്നു.
അക്കാലത്ത് മൃഗങ്ങളെ വളര്‍ത്തിയിരുന്നതായും കാര്‍ഷികാവശ്യങ്ങള്‍ക്ക് വനങ്ങള്‍ നശിപ്പിച്ചതായും പ്രൊഫ. മാര്‍ക്കോ പറഞ്ഞു. ഈ പരിവര്‍ത്തനങ്ങള്‍ മണ്ണൊലിപ്പിനും എക്കലടിയാ (സെഡിമെന്റാഷന്‍)നും കാരണമാകുന്നു. ഇവയാണ് ചാവുകടലില്‍നിന്നു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചാവുകടലില്‍ കൊള്ളുന്നതിനേക്കാള്‍ മൂന്നിരട്ടി എക്കലുകള്‍ അക്കാലത്ത് ഒഴുകിയെത്തിയിരുന്നതായും മാര്‍കോ പറഞ്ഞു.
11,700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോളോസീന്‍ കാലത്താണ് കൂടുതലായും മണ്ണൊലിപ്പുകള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലഭിച്ച സാമ്പിളുകള്‍ പരിശോധിച്ച് പണ്ടുണ്ടായിരുന്ന ഭൂമികുലുക്കങ്ങളെക്കുറിച്ച് പഠനം നടത്തുകായാണ് മാര്‍കോയും സംഘവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."