ഗീതാഗോപി എം.എല്‍.എയുടെ മകളുടെ ആര്‍ഭാട വിവാഹം; സി.പി.ഐ വിശദീകരണം ആവശ്യപ്പെട്ടു
തൃശൂര്‍: നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ വിവാഹം വിവാദത്തിലേക്ക്. വളരെ ആര്‍ഭാടമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഇതിനെതുടര്‍ന്ന് സി.പി.ഐ സംസ്ഥാന കമ്മറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
ഞായറാഴ്ച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ മകള്‍ ശില്പയുടെ വിവാഹം. തൊട്ടടുത്ത ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ സൗഹൃദവിരുന്നും നടന്നു. സര്‍വാഭരണ വിഭൂഷിതയായിട്ടാണ് എം.എല്‍.എയുടെ മകള്‍ സദസിലെത്തിയത്.
രണ്ടുതവണ നാട്ടിക സംവരണ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഗീതാഗോപി. 2004 ലും 2009ലും ഗുരൂവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും മഹിളാസംഘം സംസ്ഥാന ഉപാധ്യക്ഷയുമാണ്. ഭര്‍ത്താവ് ഗോപി ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."