HOME
DETAILS
MAL
ലോകകപ്പ് യോഗ്യതാ മത്സരം: ജോബി ഉള്‍പ്പെടെ ആറുപേര്‍ പുറത്ത്
backup
August 22 2019 | 18:08 PM
പനാജി: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളി താരം ജോബി ജസ്റ്റിന് ഉള്‍പ്പെടെയുള്ള ആറുതാരങ്ങള്‍ പുറത്തായി. ആദ്യം സ്റ്റിമാച്ച് വിളിച്ച 34 അംഗ ടീമില്‍ ഇപ്പോള്‍ 28 പേരാണുള്ളത്.
ജോബി ജസ്റ്റിന്, ജെറി ലാല്‍റിന്‍സുവാല, സലാം രഞ്ജന്‍ സിങ്, പ്രണോയ് ഹാള്‍ഡര്‍, ഫറൂഖ് ചൗധരി, അന്‍വര്‍ അലി എന്നിവരാണ് പുറത്തായിട്ടുള്ളത്. മറ്റു മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിക് കുരുണിയന്, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ ടീമിനൊപ്പം തന്നെ തുടരും.
സെപ്റ്റംബര്‍ അഞ്ചിന് ഒമാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗുവാഹത്തിയിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്നത്. ഖത്തറിനേയാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ നേരിടുക. ഖത്തറിനെ നേരിടുന്നതിനുള്ള ടീമിനെ ഇതില്‍ നിന്നായിരിക്കും തിരഞ്ഞെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."