ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നു: കോടിയേരി
തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയത കേരളത്തില്‍ ശക്തമാകുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആരാധനാലയങ്ങളും വര്‍ഗീയ ശക്തികള്‍ ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രാദേശിക ക്ഷേത്രങ്ങളിലെ ചടങ്ങുകളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കരുത്. വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും ഇനി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. നേരത്തെ ഒളിഞ്ഞായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരാധാനാലയങ്ങളിലെ ഭാരവാഹികളായിരുന്നത്. എന്നാല്‍ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്നും കോടിയേരി വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരേ സജീവമാക്കി ആര്‍.എസ്.എസുകാരില്‍ നിന്ന് ക്ഷേത്ര ഭരണവും പള്ളിക്കമ്മറ്റികളില്‍ സജീവമാകുന്നതോടെ പോപ്പുലര്‍ ഫ്രണ്ട് ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ളവര്‍ക്ക് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."