HOME
DETAILS

നീക്കം ആസൂത്രിതം; ഐ.ജിക്കെതിരേ കേസെടുക്കണം: ബെന്നി ബെഹനാന്‍

  
backup
October 19 2018 | 21:10 PM

%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%90-%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

കൊച്ചി: പൊലിസ് ഹെല്‍മറ്റും ജാക്കറ്റും ധരിപ്പിച്ചു യുവതികളെ ശബരിമല സന്നിധാനത്തേക്കു കൊണ്ടുപോയത് ആസൂത്രിത നീക്കമായിരുന്നെന്നു യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഇത്തരത്തില്‍ സാമൂഹികസ്പര്‍ധ സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയ ഐ.ജി എസ്. ശ്രീജിത്തിനെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതികള്‍ക്കു പൊലിസിന്റെ ജാക്കറ്റും ഹെല്‍മറ്റും നല്‍കിയതു ചട്ടലംഘനമാണ്. ഐ.ജി ശ്രീജിത്തിനു ശബരിമലയുടെ ചുമതല നല്‍കി നിയോഗിച്ചതും ശബരിമലയില്‍ പോകാന്‍ താല്‍പര്യമറിയിച്ചു രഹ്‌ന മനോജ് അധികൃതരെ സമീപിച്ചതും വ്യാഴാഴ്ച വൈകിട്ടാണ്. ഐ.ജിയുടെ നടപടികള്‍ ഒരു സംഘര്‍ഷ സമയത്ത് എടുക്കേണ്ടതല്ലായിരുന്നു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റുകയെന്നതാണ് ബി.ജെ.പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും അജന്‍ഡ. വിശ്വാസികളുടെ താല്‍പര്യങ്ങള്‍ അവഗണിച്ചു വനിതകളെ സന്നിധാനത്തെത്തിക്കാനുള്ള സര്‍ക്കാരിന്റെയും പൊലിസിന്റെയും നീക്കമായിരുന്നു ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വാരാപ്പുഴ കേസില്‍ ശ്രീജിത്തിനെ നിയോഗിച്ചതു കേരളം കണ്ടതാണ്. ഇന്നലെ ശ്രീജിത്തിനെ ഇക്കാര്യത്തില്‍ നിയോഗിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി തന്നെയാണെന്നും ഇത് ആസൂത്രിത നീക്കമായിരുന്നെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. എല്ലാ വിഷയത്തിലും സര്‍വകക്ഷി യോഗം വിളിക്കുന്ന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ അതിനു തയാറാകുന്നില്ല. ശബരിമലയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ മുഖ്യമന്ത്രി പണപ്പിരിവിനു വിദേശത്തുപോയിരിക്കുകയാണ്. അദ്ദേഹം തിരികെയെത്തി രാജിവയ്ക്കണം. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നും വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിനോട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആവശ്യപ്പെടാതെയും കേസില്‍ കക്ഷിചേരാതെയും ബി.ജെ.പി നടത്തുന്ന സമരം വിശ്വാസി സമൂഹത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ബി.ജെ.പി നടത്തുന്ന സമരത്തിനു വിശ്വാസി സമൂഹത്തിന്റെ പിന്തുണയില്ലെന്നും കോണ്‍ഗ്രസും യു.ഡി.എഫും വിശ്വാസികളുടെ താല്‍പര്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago