HOME
DETAILS

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നു

  
backup
June 07 2017 | 21:06 PM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6-4

 

തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് സീലിങ് അടര്‍ന്നു വീണ് രോഗികളും കൂട്ടിരിപ്പുകാരും ഭീതിയില്‍. മലയോര മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് ഇത്.
ഇവിടെയുള്ള സ്ത്രീകളുടെ ജനറല്‍ വാര്‍ഡും പ്രസവ വാര്‍ഡും ഉള്‍പ്പെടുന്ന കെട്ടിടം അപകടാവസ്ഥയിലായിട്ട് നാളേറെയായി. മുകളിലെ നിലയിലെ സ്ത്രീകളുടെ ജനറല്‍ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്നു കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കമ്പികള്‍ പുറത്തായ നിലയിലാണ്. മെയിന്‍ സ്ലാബില്‍നിന്നും ബീമില്‍ നിന്നും ഓര്‍ക്കാപ്പുറത്ത് വീഴുന്ന സിമന്റ് കട്ടയെ ഭയന്ന് ഭീതിയോടെയാണ് രോഗികളും കൂട്ടിരിപ്പുകാരും കഴിയുന്നത്. എണ്‍പത് രോഗികളാണ് ഇവിടെയുള്ളത്.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിലവില്‍ 38 ലക്ഷം രൂപ വകയിരുത്തിയതിനാല്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ടിന് അപേക്ഷിക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നാലുമാസത്തേക്ക് അടച്ചിട്ടാല്‍ മാത്രമേ പണി തീര്‍ക്കാനാകൂ എന്നും അടച്ചിട്ടാലുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തല്‍സ്ഥിതി തുടരുന്നതെന്നും ഇവര്‍ പറയുന്നു. സാങ്കേതികതയുടെ പേരുപറഞ്ഞ് നേരത്തേ അനുവദിക്കപ്പെട്ട തുക ഇതുവരെ വിനിയോഗിച്ചിട്ടില്ല.
താലൂക്ക് ആശുപത്രി വളപ്പില്‍ തന്നെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായ അമ്മയും കുഞ്ഞും ആശുപത്രികെട്ടിടത്തിന്റെ പ്ലമ്പിങും വയറിങും അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും അപകടാവസ്ഥയിലുളള കെട്ടിടത്തിലെ രോഗികളെ താല്‍ക്കാലികമായി അവിടേക്കു മാറ്റി പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സാങ്കേതികതയുടെ പേര് പറഞ്ഞ് തടിയൂരുന്നവര്‍ മനുഷ്യത്വത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്ന് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് സന്ദര്‍ശിക്കുന്നവര്‍ക്ക് മനസിലാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago