കെവിന് വധം: പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്
കോട്ടയം: കേരളത്തിലെ ആദ്യത്തെ ദുരഭിമാനകൊലയായ കെവിന് വധക്കേസിലെ ശിക്ഷാവിധി ഇന്നുണ്ടായേക്കും. വാദത്തിന് ശേഷം ഇന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസമോ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോസിക്യൂഷന്റെയും മറ്റും ആവശ്യവും ഇതുതന്നെ. കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പേര് കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
നീനുവിന്റെ സഹോദരന് സാനു ചാക്കോ ആണ് കേസിലെ ഒന്നാം പ്രതി. നിയാസ് മോന്, ഇഷാന് ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്, ഷിഫിന് സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന് എന്നിവരാണ് മറ്റു പ്രചതികള്‍. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."