ചെയര്‍മാന്‍ നേരിട്ടിറങ്ങി; കലശച്ചന്ത ശുചീകരിച്ചു
നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ചെയര്‍മാനും കൗണ്‍സലര്‍മാരും നേരിട്ടിറങ്ങി കലശച്ചന്ത നടന്ന സ്ഥലം ശുചീകരിച്ചു. മന്നന്‍പുറത്ത് കാവ് കലശ മഹോത്സവത്തിന്റെ ഭാഗമായുള്ള കലശച്ചന്ത പ്രദേശമാണ് ശുചീകരിച്ചത്.
നഗരസഭാ ജീവനക്കാരും ആരോഗ്യ വിഭാഗം ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. ചെയര്‍മാന്‍കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍ ടി. കുഞ്ഞിക്കണ്ണന്‍, കൗണ്‍സലര്‍മാരായ പി.വി രാധാകൃഷ്ണന്‍, കെ.പി ഗംഗാധരന്‍, പി.കെ രതീഷ്, എ.വി സുരേന്ദ്രന്‍, സി.സി കുഞ്ഞിക്കണ്ണന്‍, പി. രാധ, പി.എം സന്ധ്യ, പി. മനോഹരന്‍, കെ.വി രാധ, കെ.വി ഗീത , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ കരീം, കെ. രാജന്‍, ബി. ബാലകൃഷ്ണന്‍ , സി.ഡി.എസ് അധ്യക്ഷ ടി.വി രേണുക എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."