HOME
DETAILS
MAL
ആമസോണ്‍ തീപിടുത്തം: അന്താരാഷ്ട്ര സമ്മര്‍ദം ഫലിച്ചു, സൈന്യത്തെ അയച്ച് ബ്രസീല്‍
backup
August 24 2019 | 06:08 AM
സാവോ പോളോ: ആമസോണ്‍ മഴക്കാടുകളില്‍ വ്യാപകമായ തീ അണയ്ക്കാന്‍ സൈന്യത്തെ വിന്യസിച്ചു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നടക്കം കടുത്ത സമ്മര്‍ദമുണ്ടായതിനെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ഇരുപതിലേറെ ദിവസങ്ങളായി ആമസോണില്‍ തീ പടരുകയാണ്. എന്നാല്‍ ഇതണയ്ക്കാന്‍ ആവശ്യമായ ഒരു നടപടിയും ബ്രസീലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ഇതിനിടെ പ്രതിഷേധം ശക്തമാവുകയും ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുവരികയും ചെയ്തു. ബ്രസിലുമായുള്ള വ്യാപാരത്തിന് ഉപരോധമേര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂനിയനും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പ്രസിഡന്റ് ഇടപെട്ട് സൈന്യത്തെ അയച്ചത്.
രാജ്യത്തെ അഭിസംബോധന ചെയ്ത ബ്രസീലിയന്‍ പ്രസിഡന്റ് ജയര്‍ ബോല്സോനാരോയാണ് സൈന്യത്തെ അയക്കുമെന്ന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."