പ്രളയത്തിലും സര്‍ക്കാറിന്റെ ധൂര്‍ത്ത്, വാങ്ങിയത് രണ്ട് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍
ഖജനാവിന് ചെലവ് 45 ലക്ഷം രൂപ
തിരുവനന്തപുരം: പ്രളയകാലത്തെ പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിനുള്ള നിയന്ത്രണം മറികടന്ന് സര്‍ക്കാര്‍ രണ്ട് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി.
ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളിയാണ് ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തില്‍ കാര്‍ വാങ്ങിയത്. ആര്‍ക്കാണ് പുതിയ വണ്ടിയെന്ന് വ്യക്തമല്ലെങ്കിലും ഖജനാവിന് നഷ്ടം 45 ലക്ഷം രൂപയാണ്.
ജൂലൈ 11നാണ് ടൂറിസം വകുപ്പ് ഡയരക്ടര്‍ രണ്ടു പുതിയ കാര്‍ വാങ്ങാനുള്ള അനുമതിക്കായി ധനവകുപ്പിനെ സമീപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ധനവകുപ്പ് ആവശ്യം തള്ളി.
പത്തു ലക്ഷത്തിനു മുകളിലുള്ള ബില്ലുകളില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച മുന്‍പ് കാബിനറ്റിന്റെ പരിഗണനയില്‍ കൊണ്ടുവന്ന് ആവശ്യം നേടിയെടുത്തു. ഒടുവില്‍ ഈ മാസം 20ന് കാബിനറ്റ് 44,91,000 രൂപ അനുവദിച്ചു. കാബിനറ്റ് അംഗീകരിച്ചിട്ടും ഉത്തരവ് ഇറക്കാന്‍ ധനവകുപ്പ് വിസമ്മതിച്ചപ്പോള്‍ ചില മന്ത്രിമാര്‍ ഇടപെട്ടതായും സൂചനയുണ്ട്. മന്ത്രിമാര്‍ക്കും വി.വി.ഐപിമാര്‍ക്കുമുള്ള വാഹനമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."