സുന്നിപ്രവര്‍ത്തകരെ പൊലിസ് പീഡിപ്പിക്കുന്നുവെന്ന്
മാവൂര്‍: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അരയങ്കോട് കാന്തപുരം വിഭാഗം നല്‍കിയ കള്ളക്കേസിന്റെ മറവില്‍ സുന്നിപ്രവര്‍ത്തകരെ പൊലിസ് പീഡിപ്പിക്കുന്നതായി അരയങ്കോട് ശാഖാ എസ്.വൈ.എസ് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
അരയങ്കോട് പള്ളിയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് നിസ്‌കരിക്കാനെത്തിയ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍വര്‍ത്തകരെ ആലുള്ളകണ്ടി മുനീര്‍, കളപ്പറ്റപുറായില്‍ അബ്ദുസലാം, എ.കെ ശരീഫ്, കളപ്പറ്റപുറായില്‍ അസ്സയിന്‍, കുന്നുമ്മല്‍ മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.
ഇതിനെതിരേ പൊലിസ് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെ ടുത്തത്.
ഇതിന്റെ കൗണ്ടര്‍ ആയി കാന്തപുരം വിഭാഗം നല്‍കിയ പരാതിയില്‍ മാവൂര്‍ പൊലിസ് 308 വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഈ കേസില്‍ താഴെകണ്ടി മിസ്അബ്, ആലുള്ളകണ്ടി സിദ്ദീഖ്, ഒളിക്കല്‍ സലാം എന്നിവരെ റിമാന്‍ഡ് ചെയ്തു.
സംഭവസമയത്ത് സ്ഥലത്തില്ലാതിരുന്ന വി.കെ അബ്ദുല്ല, ഹസന്‍ മുനീര്‍, ഓളിക്കല്‍ ഷഫീഖ് എന്നിവരുടെ വീടുകളില്‍ ചെന്ന് നിരന്തരം പൊലിസ് തിരച്ചില്‍ നടത്തുന്നുണ്ടെന്ന് എസ്.വൈ.എസ് ശാഖാ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."