തകര്‍ന്ന റോഡുകള്‍ റീടാറിങ് ചെയ്തത് മഴവെള്ളത്തില്‍
ഉള്ള്യേരി: ഉള്ള്യേരി-പേരാമ്പ്ര റൂട്ടില്‍ തകര്‍ന്ന റോഡുകള്‍ മഴവെള്ളത്തില്‍ റീടാറിങ് നടത്തിയതായി പരാതി. റോഡ് തകര്‍ന്നതിനാല്‍ മാസങ്ങളായി ഉള്ള്യേരിമുക്ക് മുതല്‍ ഈ റൂട്ടില്‍ ദുരിതയാത്രയാണ്. കുഴിയടച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്നു നിരന്തരം യാത്രക്കാരും ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഴയൊഴിഞ്ഞ ഇടവേളയില്‍ റോഡിലെ കുഴിയടയ്ക്കാതെ ഇപ്പോള്‍ തുലാവര്‍ഷം ശക്തിപ്പെട്ട സമയത്താണ് റോഡ് നന്നാക്കാന്‍ അധികൃതകരും കരാറുകാരനും തയാറായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വലിയ കുഴികളിലെ വെള്ളത്തില്‍ തന്നെയാണ് ഇപ്പോള്‍ ടാറൊഴിച്ച് മെറ്റല്‍ ഇട്ടുവരുന്നത്. നേരത്തെയും ഇത്തരത്തില്‍ മഴവെള്ളത്തില്‍ ടാര്‍ ചെയ്തിരുന്നു. പിന്നീട് പെയ്ത മഴയില്‍ ഒലിച്ചുപോവുകയും ചെയ്തു. റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ യുവജന സംഘടനാ പ്രവര്‍ത്തകര്‍ നേരത്തെയിട്ട ക്വാറിവേസ്റ്റ് മാറ്റിയിട്ടില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."