HOME
DETAILS
MAL
കാത്തിരിപ്പ് വെറുതെയായില്ല; ചേറ്റുവയില്‍ ചെമ്മീന്‍ ചാകര
backup
June 07 2017 | 23:06 PM
ഏറെനാളായി മുതല്‍ മുടക്ക് പോലും കിട്ടാതെ കടക്കെണിയിലായ തൊഴിലാളികള്‍ക്ക് ആശ്വാസത്തിന്റെ ദിനമായി മാറുകയായിരുന്നു ഇന്നലെ
വാടാനപ്പള്ളി: മാസങ്ങളായി കടല്‍ തിരകളോട് മല്ലടിച്ചിട്ടും പട്ടിണിമാത്രം കൈമുതലായി കരയ്ക്കടുത്തിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്നലെ ചാകരക്കൊയ്ത്ത്. ചേറ്റുവ മിനി ഹാര്‍ബറില്‍നിന്ന് കടലിലിറക്കിയ എല്ലാ മത്സ്യബന്ധന യാനങ്ങളും കടല്‍ ശാന്തമല്ലാതിരുന്നിട്ടും നിറയെ ചെമ്മീനുമായാണു കരയ്ക്ക് തിരിച്ചെത്തിയത്. 12 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണു ഇന്നലെ ഓരോ യാനങ്ങളും കോരിയെടുത്തത്. ഏറെനാളായി മുതല്‍ മുടക്ക് പോലും കിട്ടാതെ കടക്കെണിയിലായ തൊഴിലാളികള്‍ക്ക് ആശ്വാസത്തിന്റെ ദിനമായി മാറുകയായിരുന്നു ഇന്നലെ. അടുത്ത ദിവസങ്ങളിലും കാര്യമായി ചെമ്മീന്‍ ലഭിക്കുമെന്നുതന്നെയാണു ഈ തൊഴിലാളികളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."