HOME
DETAILS
MAL
ശബരിമല: സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍
backup
August 24 2019 | 20:08 PM
ആലപ്പുഴ: ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ മലക്കംമറിച്ചില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ളതാണ്.
യുവതീപ്രവേശം സി.പി.എമ്മിന്റെ തെറ്റുതിരുത്തലില്‍ മാത്രം തീരുന്ന കാര്യമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്. എന്‍.എസ്.എസ് എടുത്ത നിലപാട് ശരിയാണെന്നാണ് സി.പി.എമ്മിന്റെ പുതിയ നീക്കത്തിലൂടെ വ്യക്തമായിരിക്കുന്നത്. പുതിയ സത്യവാങ്മൂലം നല്കിയാല് മാത്രമേ ഇപ്പോഴത്തെ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."