വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്താന്‍ ഇനി 'സ്പീഡ് '
കോഴിക്കോട്: സിസ്ട്രിക്ട് അസോസിയേഷന്‍ ഓഫ് കൊമേഴ്‌സ് ടീച്ചേഴ്‌സ് (ഡാക്ട്) കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്താനായി രൂപപ്പെടുത്തിയ സപ്പോര്‍ട്ടിങ് പ്രോഗ്രാം ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് (സ്പീഡ് 2018) പദ്ധതിയുടെ ഉദ്ഘാടനം ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
ജില്ലാ വ്യവസായ കേന്ദ്രം, ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗം, ലോജിക് സ്‌കൂള്‍ കോഫ് മാനേജ്മന്റ് എന്നിവരുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഇ.ഡി ക്ലബുകള്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും പരിപാടിയോടാനുബന്ധിച്ച് നടന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, സീഡ് പേന നിര്‍മാണം തുടങ്ങിയ നൈപുണി വികസന പരിപാടിയില്‍ ജില്ലയിലെ 40 സ്‌കൂളുകളില്‍നിന്ന് 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പവര്‍ പോയിന്റ് പ്രസന്റേഷന്‍ മത്സരത്തില്‍ ചേന്നമംഗലൂര്‍ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ചക്കാലക്കല്‍ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ഉമ്പിച്ചി ഹാജി എച്ച്.എസ്.എസ് ചാലിയം, ജി.എച്ച്.എസ്.എസ് പേരിങ്ങളം എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. പരിപാടിയുടെ ഉദ്ഘാടനം വിവിധ ഇ.ഡി ക്ലബുകള്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി.വി ശുഹൈബിനു നല്‍കി ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ ഗഫൂര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഡാക്ട് പ്രസിഡന്റ് മുഹമ്മദ് ടി.പി ബഷീര്‍ അധ്യക്ഷനായി.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.വി ശുഹൈബ് മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."