മിഠായിത്തെരുവ് ഗുണ്ടകളുടേതും കച്ചവടക്കാരുടേതുമല്ല: സിവിക് ചന്ദ്രന്‍
കോഴിക്കോട്: മിഠായിത്തെരുവ് ഗുണ്ടകളുടേതും കച്ചവടക്കാരുടേതും ടാക്‌സിക്കാരുടേതും മാത്രമല്ലെന്നും സാധാരണക്കാരുടേതു കൂടിയാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.
മിഠായി തെരുവില്‍ കലാപരിപാടികള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ കലാകാരന്‍മാര്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലും കേരളത്തിലും മറ്റിടങ്ങളിലെ നഗരങ്ങളിലും കലകളിലൂടെ പ്രതിഷേധങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് പൈതൃകത്തെരുവെന്നവകാശപ്പെടുന്ന മിഠായിത്തെരുവില്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും കലകളുടെ അവതരണത്തിനും അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതിനെതിരേ കോര്‍പറേഷനും പൊലിസിനും ജില്ലാ ഭരണകൂടത്തിനുമെതിരായാണ് ഈ സമരമെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ഏകാംഗ നാടകം, നാടന്‍ പാട്ടുകള്‍, ചിത്ര പ്രദര്‍ശനം എന്നിങ്ങനെ വ്യത്യസ്ത രീതിയിലാണ് പ്രതിഷേധങ്ങള്‍ എസ്.കെ പ്രതിമക്കു ചുറ്റും അവതരിപ്പിച്ചത്.
മിഠായിത്തെരുവില്‍ പാടാന്‍ അനുമതി നിഷേധിച്ച തെരുവ് ഗായകന്‍ ബാബു ഭായി പ്രതിഷേധ സൂചകമായി അവതരിപ്പിച്ച പാട്ടുകേള്‍ക്കാന്‍ നിരവധിയാളുകള്‍ തടിച്ചു കൂടി.
പ്രതിഷേധ പരിപാടിയില്‍ എന്‍.പി ചെക്കുട്ടി, യു.കെ. കുമാരന്‍, കല്‍പറ്റ നാരായണന്‍, കെ.പി പ്രകാശന്‍, അര്‍ച്ചന സംസാരിച്ചു. രണ്ടാംഘട്ട പ്രതിഷേധ സമരമാണ് ഇന്നലെ നടന്നത്. നേരത്തേ നടന്ന സമരത്തിനെതിരേ പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."