HOME
DETAILS

അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പിന്നെ പറവകള്‍ എങ്ങോട്ട് പറക്കും

  
backup
June 07 2017 | 23:06 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

ഫലസ്തീന്റെ എക്കാലത്തെയും മികച്ച കവി, ദേശീയ വികാരം സ്ഫടികസമാനമാക്കിയ വിപ്ലവ നായകന്‍ മഹ്മൂദ് ദര്‍വേശിന്റെ വാക്കുകളാണിത്. ചോദ്യം വളരെ പ്രസക്തമാണ്. ഉത്തരം അതിനേക്കാള്‍ ചിന്തോദ്ദീപകവും. അമേരിക്കയുടെയും ബ്രിട്ടന്റെയും അനുഗ്രഹത്തോടെ സഊദി അറേബ്യ, ഈജിപ്ത് പോലുള്ള അറേബ്യന്‍ രാജാക്കന്മാരുടെ മൗനാനുവാദത്തോടെ ഇസ്രാഈലി സൈന്യം ഫലസ്തീനില്‍ തീമഴ പെയ്യിച്ചപ്പോള്‍ അറബിക്കുഞ്ഞുങ്ങളുടെ ചുടുചോരക്കു പകരം ചോദിക്കാന്‍ വന്ന ആണ്‍കുട്ടികളായിരുന്നു ഖത്തര്‍ ഭരണകൂടം.
ആ ഉറച്ച, ധീരമായ നിലപാടിനെയാണ് ഇന്ന് തീവ്രവാദത്തിന്റെ ആലയില്‍ കെട്ടി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. ശൈഖ് മുഹമ്മദില്‍ തുടങ്ങി ശൈഖ് ഹമദ് ബിന്‍ ഖലീഫ വരെയുള്ള തന്റെ മുന്‍ഗാമികള്‍ രചിച്ച നന്മയുടെ, സഹാനുഭൂതിയുടെ വഴി തന്നെയാണ് ശൈഖ് തമീം ബിന്‍ ഹമദും സ്വീകരിച്ചത്. റഫ അതിര്‍ത്തിയില്‍ കൊട്ടിയടക്കപ്പെട്ട മനുഷ്യാവകാശത്തെ ചോദ്യംചെയ്യാന്‍ നാലു വര്‍ഷമായി നിരന്തരം ധൈര്യം കാണിച്ചു എന്നതു തന്നെയാണ് പവിഴപ്പുറ്റായ അല്‍താനി കുടുംബത്തിലെ മാണിക്യത്തെ ബ്ലാഹ് ബ്ലാഹ് ഖലീഫമാര്‍ക്ക് അപ്രിയനാകാന്‍ കാരണം.
ജൂതപ്പെണ്ണിന്റെ കൈയും ചേര്‍ത്ത് പിടിച്ച് കൈറോ നഗരത്തില്‍ അടയിരുന്ന ഹുസ്‌നി മുബാറക്കോ അന്‍വര്‍ സാദത്തോ കാണിക്കാത്ത ധൈര്യം തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി ശൈഖ് ഹമദ് കാണിച്ചു. ജലദോഷം വന്നാല്‍ ബോയിങ് 747 ല്‍ കയറി ന്യൂയോര്‍ക്കില്‍ പോയി സുഖചികിത്സ തേടുന്ന ബ്ലാഹ് ബ്ലാഹ് ഖലീഫമാരുടെ കൂട്ടത്തില്‍ ഒരിക്കലും അല്‍താനികള്‍ ഇല്ലായിരുന്നു. അംബരചുംബികള്‍ നിര്‍മിക്കുന്നതിനിടയില്‍ 'റെഡ് ക്രസന്റ്' നല്‍കുന്ന റൊട്ടിക്കഷണം കാത്തുനില്‍ക്കുന്ന അറബിക്കുഞ്ഞുങ്ങളെ അവര്‍ മറന്നു.
എന്നാല്‍, സ്രഷ്ട്ടാവിന്റെ അപാരമായ അനുഗ്രഹത്തെ മറന്ന് ഒരു അവതാരമാകാനും ശ്രമിക്കാതെ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ചാരിറ്റി സംഘടനയായ 'ഖത്തര്‍ ഫൗണ്ടേഷന്‍' വഴി പട്ടിണി മാറ്റാനും വസ്ത്രങ്ങള്‍ വിതരണം ചെയ്യാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കാനും അവര്‍ മുന്‍കൈ എടുത്തപ്പോള്‍ ചേര്‍ത്ത് കിട്ടിയ പേരാണത്രെ തീവ്രവാദികളെ സഹായിക്കുന്നു എന്നത്!
അതേ, ഫലസ്തീനില്‍ രണ്ടാം 'ഇന്‍തിഫാദ' നടത്തുന്നവര്‍ തീവ്രവാദികള്‍ ആണ്. ഹുസ്‌നി മുബാറക്കിന്റെ ആണിക്കല്ലിളക്കിയ തഹ്‌രീര്‍ ചത്വര വീരര്‍ തീവ്രവാദികള്‍ ആണ്. പ്രപഞ്ചനാഥനില്‍ എല്ലാം സമര്‍പ്പിച്ച് ഉറ്റവര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് തീവ്രവാദമെങ്കില്‍ ഖത്തര്‍ ഒരു ഭീകരവാദ രാഷ്ട്രം തന്നെ. പിറന്ന നാടിനെ ഉപേക്ഷിക്കേണ്ടി വന്ന ഹമാസിന്റെ ധീരനായ നേതാവ് ഖാലിദ് മിശാലിന് അഭയം നല്‍കിയതാകാം ഭീകരവാദം.
ഇറാനെ, ഖത്തറിനെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെടുത്താന്‍ കച്ചകെട്ടിയ അറേബ്യന്‍ അധിപന്മാര്‍ ഒന്നോര്‍ക്കുക, ഹുര്‍മൂസ് കടലിടുക്ക് ഒന്നടച്ചാല്‍ തീരുന്ന വീരവാദമാണ് നിങ്ങളുടെ ഇപ്പോഴത്തെ പെര്‍ഫോമന്‍സ്.
ഡൊണാള്‍ഡ് ട്രംപ് എന്ന ഭൂലോക കോമാളി വിശുദ്ധ മണ്ണില്‍ കാല്കുത്തിയപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് ഇതുപോലൊരു ദുരന്തം. എന്നാല്‍ ഓര്‍ത്ത് കൊള്ളുക അന്തിമവിജയം 'ഖുദ്‌സിലെ' പോരാളികള്‍ക്കും അവരുടെ അനുയായികള്‍ക്കുമാണ്. 2006ല്‍ ലോകത്തെ മുഴുവന്‍ കായികപ്രേമികളുടെയും ഇഷ്ടടം വേണ്ടുവോളം നേടിയെടുത്ത അതേ ദോഹയില്‍ തന്നെ 2022ല്‍ കാല്‍പന്തുകള്‍ ഉരുളും. അല്‍ അഹ്‌ലിയും അല്‍ റയ്യാനും ഉണ്ടാക്കിയെടുത്ത മനോഹരമായ ഒരു പാഷന്‍ അറേബ്യന്‍ മൈതാനങ്ങളില്‍ വിസ്മയം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ച, ഇനിയും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ കായികലോകത്തിന് സംഭാവന ചെയ്യാന്‍ ഖത്തര്‍ അതിജീവിക്കേണ്ടതുണ്ട്.
ഇത്തരം ഉമ്മാക്കി ഭീഷണികളെ ഖത്തര്‍ അതിജീവിക്കുക തന്നെ ചെയ്യും. കുവൈത്തിലെ ചരിത്രം ഖത്തറില്‍ ആവര്‍ത്തിക്കപ്പെടും.പത്തി മടക്കി മൂലക്കിരിക്കാന്‍ ഒരുങ്ങിക്കൊള്ളുക. കാരണം ഖത്തര്‍ വിജയിച്ചു കൊണ്ടിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago