കേരളത്തിലെ പ്രളയക്കെടുതിയിലേക്കുള്ള കാര്‍ഗോ ഇറക്കുമതിയില്‍ ഇടിവ്
കൊണ്ടോട്ടി:പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് വിതരണത്തിന് ഗള്‍ഫില്‍നിന്നുളള കാര്‍ഗോ ഇറക്കുമതിക്ക് കനത്ത തിരിച്ചടി.
കഴിഞ്ഞ വര്‍ഷം 10 ടണ്ണിലേറെ വസ്തുക്കള്‍ പ്രളയ ദുരിതാശ്വാസത്തിലേക്ക് എത്തിയ കരിപ്പൂരില്‍ ഇത്തവണ 300 കിലോയുടെ ഒരു കാര്‍ഗോ മാത്രമാണ് ജില്ലാകലക്ടറുടെ പേരില്‍ 14 പെട്ടികളിലായി എത്തിയത്.തിരുവനന്തപുരത്ത് മരുന്നുകളടക്കം പ്രത്യേക വിമാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തിരുന്നു.എന്നാല്‍ ഈവര്‍ഷം കാര്‍ഗോ വിമാനങ്ങളും എത്തിയില്ല.
കരിപ്പൂരിലും,തിരുവനന്തപുരത്തും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസാണ്(കെ.എസ്.ഐ.ഇ)കാര്‍ഗോ നടത്തുന്നത്.
ഗള്‍ഫില്‍നിന്ന് പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് വിതരണത്തിന് എത്തിക്കുന്ന കാര്‍ഗോ ഉല്‍പ്പന്നങ്ങള്‍ ജില്ലാകലക്ടര്‍മാരുടെ പേരില്‍ ഇറക്കുമതി ചെയ്യണമെന്നാണ് നിബന്ധന.തുടര്‍ന്ന് ഇവ കലക്ടര്‍മാരുടെ പ്രതിനധികള്‍ ക്ലിയര്‍ ചെയ്ത് പുറത്തിറക്കി വിതരണം ചെയ്യും.
എന്നാല്‍ പ്രാവസികള്‍ ഉദ്ദേശിച്ച സ്ഥലങ്ങളിലായിരിക്കില്ല ഇവയുടെ വിതരണം.
കഴിഞ്ഞ വര്‍ഷം ഇത്തരം പ്രശ്‌നങ്ങളും പരാതികളും ഏറെയുണ്ടായതോടെയാണ് ഇത്തവണ കാര്‍ഗോ അയക്കാന്‍ പ്രാവസികളെ പിന്തിരിപ്പിച്ചത്.എന്നാല്‍ നാട്ടിലേക്ക് സഹായങ്ങള്‍ നേരിട്ട് എത്തിച്ച് വിതരണം ചെയ്യുന്നതില്‍ പ്രവാസികള്‍ ഇത്തവണയും മുന്‍നിരയിലുണ്ട്.
സംസ്ഥാന സര്‍ക്കാരിനും,അംഗീകരാമുളള ഏജന്‍സിക്കുമാണ് കസ്റ്റംസ് നികുതിയില്ലാതെ സാധനങ്ങള്‍ കൊണ്ടുവരാന്‍ അനുമതിയുളളത്.യാത്രക്കാര്‍ വിദേശത്ത്‌നിന്ന് നികുതി അടച്ച് കലക്ടര്‍മാരുടെ പേരില്‍ അയക്കുന്ന പ്രളയ കാര്‍ഗോ ഉല്‍പ്പന്നങ്ങള്‍ക്ക് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് നികുതി ഈടാക്കുന്നില്ല.
കാര്‍ഗോയിലും നിരക്ക് ഇളവ് നല്‍കുന്നുണ്ട്.എന്നാല്‍ നേരിട്ട് കൊണ്ടുവരുന്നതിന് നികുതി നല്‍കണം.അല്ലാത്ത പക്ഷം വിമാനത്താവളത്തില്‍നിന്ന് സാധനങ്ങള്‍ പുറത്തിറക്കാന്‍ കഴിയില്ല.വിദേശത്തുനിന്ന് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയാണ് പ്രവാസികള്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."