HOME
DETAILS
MAL
രാമക്ഷേത്രം: ആര്.എസ്.എസ് നീക്കം രാജ്യത്തിന് ആപത്ത്- മുല്ലപ്പള്ളി
backup
October 20 2018 | 12:10 PM
മലപ്പുറം: തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ആര്.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന രാജ്യത്തിന് ആപത്താണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വളരെ തിടുക്കത്തിലാണ് ആര്.എസ്.എസിന്റെ നീക്കം. ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ബി.ജെ.പി. പയറ്റുന്നത്. വിജയദശമി ദിനത്തില്‍ മോഹന്‍ ഭാഗവത് നടത്തിയ സന്ദേശം രാജ്യത്തെ ചോരക്കളമാക്കാനുള്ള പുറപ്പാടാണ്. ധൃതിപിടിച്ച് ക്ഷേത്രം പണിയരുതെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസികളുടെ വിശ്വാസം കാക്കാന്‍ ഏതറ്റം വരെയും കോണ്‍ഗ്രസ് പോകും. ഒരു സ്ത്രീയെയെങ്കിലും ശബരിമല കയറ്റണമെന്ന നിര്‍ദേശം നല്‍കിയാണ് മുഖ്യമന്ത്രി അബുദാബിയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥര്‍. മല കയറാന്‍ വന്ന സ്ത്രീകളില്‍ ഒരാളിലും ഭക്തിയുടെ അംശമുണ്ടായിരുന്നില്ല. ഇവര്‍ക്ക് പൊലിസ് യൂണിഫോമും ഹെല്‍മറ്റും നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്ത്രീകളെ എത്തിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണ്ട്.
പിണറായി വിജയനെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ഗൂഡാലോചന പ്രകാരം കേസെടുക്കണം. പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമത്തില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, കെ.പി. അബ്ദുള്‍ മജീദ്, ഇ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."