മുക്കുന്നിമലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഖനനം; പാറമടകള്‍ നിയമവിരുദ്ധം
മലയിന്‍കീഴ്: തലസ്ഥാനജില്ലയിലെ മൂക്കുന്നിമല ജൈവവൈവിധ്യമേഖലയാണെന്നും അത് വനഭൂമിയായി പരിഗണിക്കണമെന്നുമുള്ള വിജ്ഞാപനം നിലനില്‍ക്കെ വിജിലന്‍സ് റിപ്പോര്‍ട്ട് പോലും അവഗണിച്ച് ഖനനം പുനരാരംഭിക്കാന്‍ നിഗൂഡ നീക്കം.
ഇക്കുറി ഖനന ലോബി തൊഴിലാളികളെ ഇറക്കിയാണ് നീക്കം നടക്കുന്നത്. ഇതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് മൂക്കുന്നിമല ഖനനം. അടുത്തിടെ അനധികൃത കയ്യേറ്റവും ഖനനവും നടന്നതായി കണ്ടെത്തിയ വിജിലന്‍സ് സര്‍വ്വേ ടീം മേധാവിയെ സ്ഥലം മാറ്റിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് നാട്ടുകാര്‍ കരുതുന്നു.
വിജിലന്‍സ് ഡിവൈ.എസ്.പി ആര്‍.ഡി അജിത്, സി.ഐ റാബിയത്ത്, നെയ്യാറ്റിന്‍കര താലൂക്ക് സര്‍വ്വേയര്‍ സുരേഷ് എന്നിവരെയാണ് അന്വേഷണം അന്തിമ ഘട്ടത്തില്‍ ഇരിക്കെയാണ് സ്ഥലം മാറ്റിയതും വിവാദമായിരിക്കുന്നതും.
ഇവിടുത്തെ അനധികൃത ഖനങ്ങളും കൈയേറ്റങ്ങളും കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും സംസ്ഥാന സര്‍വെ വകുപ്പും സംയുക്തമായി നടത്തിവന്ന ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വെയിലാണ് പാകപ്പിഴ കണ്ടെത്തിയിരുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അവസാന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടെയാണ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഖനനം നടത്താന്‍ നീക്കം നടത്തുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം 2016 ജൂലായ് 18 നായിരുന്നു മൂക്കുന്നിമലയില്‍ സമഗ്ര സര്‍വെ തുടങ്ങിയത്. 3 മാസമായിരുന്നു കോടതി അനുവദിച്ച കാലാവധി. നഷ്ടപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ കൂടി സര്‍വെ കാലയളവായി ദീര്‍ഘിപ്പിച്ചു നല്‍കിയ ഹൈക്കോടതി നവംബര്‍ അവസാന വാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്തിമ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ് സ്ഥലം മാറ്റവും അതിന് പിന്നാലെ തൊഴിലാളികളെ ഇറക്കിയുള്ള നീക്കവും. നിലവില്‍ പാറ ഖനനം മൂലം പൊതു ഖജനാവിന് എത്ര കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ്.
2014 ല്‍ മൂക്കുന്നിമലയിലെ സമഗ്ര സര്‍വെ ലക്ഷ്യമിട്ട് വിജിലന്‍സ് സ്‌പെഷ്യല്‍ ടീം രംഗത്തുവന്നെങ്കിലും സ്‌ഫോടനം നടത്തി പാറപൊട്ടിച്ചും മാര്‍ഗതടസം സൃഷ്ടിച്ചും പാറമട ലോബി ചെറുത്തു നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പൊതു താല്‍പര്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെമാല്‍പാഷ സര്‍വെ നടത്താനും സര്‍വെ കാലയളവില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയും ഉത്തരവിട്ടിരുന്നു. ഖനന മേഖലയിലെ വ്യാപ്തി, പാറമടകളുടെ വിസ്തീര്‍ണ്ണം, കയ്യേറ്റങ്ങള്‍ നടന്നോ എന്നത,് സര്‍ക്കാരിന് വന്ന നഷ്ടം, ഇവിടുത്തെ വരുമാനം തുടങ്ങിയവ സര്‍വേയില്‍ നടന്നു. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്. ജില്ലാ അസി. ജിയോളജിസ്റ്റ് , കലക്ടറേറ്റില്‍ നിന്നും എത്തിയ സര്‍വേയര്‍മാര്‍,കാട്ടാക്കട നെയ്യാറ്റിന്‍കര, താലൂക്കുകളില്‍ നിന്നുള്ള സര്‍വേയര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത സര്‍വ്വയില്‍ ആധുനിക ഉപകരണങ്ങളാണ് ഉപയോഗിച്ചത്.
ഇതിനാണ് ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ എന്ന് പറയുന്നത് . പാറ മടകളിലെ വെള്ളക്കെട്ടിന്റെ ആഴവും വ്യാപ്തിയും പരിശോധിച്ചു. ഖനനം നടത്തി വെള്ളം കയറിയ സ്ഥലങ്ങളിലാണ് ഹൈഡ്രോളിക് സര്‍വ്വേ നടത്തി. അഗ്നിശമനസേനയുടെ സഹായത്തോടെയാണ് സര്‍വ്വേ നടത്തിയത്. മൂക്കുന്നിമലയിലെ ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരേ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അനേഷണ റിപ്പോര്‍ട്ടുകള്‍ സര്‍വ്വേ ടീം പരിശോധിച്ചു. സതേണ്‍ എയര്‍ കമാന്‍ഡിന്റെ റഡാര്‍ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നതും മൂക്കുന്നിമലയിലാണ്.
ആയതിനാല്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാക്കുന്നതാണ് മൂക്കുന്നിമലയിലെ പാറഖനനമെന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വേസംഘം മൂക്കുന്നിമലയിലെ ക്വാറികളില്‍ നടത്തിയ ആദ്യ പരിശോധന പകുതിയോളം പൂര്‍ത്തിയായപ്പോള്‍ നിരവധി പാറമടകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍ഭൂമി കൈയേറി പാറഖനം നടത്തിയതായും കണ്ടെത്തിയിരുന്നു.
മൂക്കുന്നിമലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ എല്ലാം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മൂക്കുന്നിമല സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കോടതി ഉത്തരവുകളെയും മറികടന്ന് പാറഖനനത്തിന് മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസുകള്‍ വഴി പഞ്ചായത്തുകളുടെ ലൈസന്‍സിന്റെ മറവില്‍ മറ്റ് രേഖകളില്ലാതെ അനുമതി നല്‍കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 9 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 43 minutes agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി