HOME
DETAILS

വെള്ളാപ്പള്ളിയുടെ തിരിച്ചറിവിന്റെ ബലഹീനത

  
backup
October 21 2018 | 01:10 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a

ശബരിമല സ്ത്രീപ്രവേശം പരമാവധി കത്തിച്ചുനിര്‍ത്താനുള്ള തീവ്രശ്രമങ്ങളില്‍ വീണുപോകാതിരിക്കാനുള്ള വകതിരിവ് വെള്ളാപ്പള്ളി നടേശന്‍ കാണിച്ചതില്‍ മതേതരകേരളം സമാശ്വാസം കൊള്ളുന്നു. അതേസമയം, വെള്ളാപ്പള്ളിക്കും എസ്.എന്‍.ഡി.പി യോഗത്തിനും ശബരിമലക്കാര്യത്തില്‍ ഉറച്ച നയം സ്വീകരിക്കാനായില്ലെന്നത് ആശങ്കയുളവാക്കുന്നതാണ്. വെള്ളാപ്പള്ളിമാരില്‍ പിതാവ് ഒരു വഴിക്കും മകന്‍ വേറൊരു വഴിക്കുമാണ്.
ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച സുപ്രിംകോടതിയുടെ ചരിത്രവിധി വെള്ളാപ്പള്ളിമാരെ മാത്രമല്ല വൈരുധ്യത്തിലാക്കിയത്. ബി.ജെ.പിയും ആര്‍.എസ്.എസും കോണ്‍ഗ്രസും സി.പി.എമ്മും മാണിയുമെല്ലാം വെട്ടിലാണ്. കോടതിവിധിയെ സ്വാഗതം ചെയ്തവര്‍ തന്നെ അതിനെതിരേ ആളെക്കൂട്ടി സമരം ചെയ്യുന്നു. ജനം കൈവിട്ടുപോകുമോയെന്ന ഭീതിയിലാണവര്‍. അതിനാല്‍ പറഞ്ഞാല്‍ ബോധ്യപ്പെടാത്ത നിലപാടുകളാണ് എല്ലാവര്‍ക്കും.
പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചെന്നിത്തല സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നതിനു തങ്ങള്‍ എതിരല്ലെന്ന് അതേശ്വാസത്തില്‍ പറയുന്നു. അതേസമയം, ഹൈക്കമാന്‍ഡിന്റെ നിലപാടിനെ ന്യായീകരിക്കാനാവാതെ വീര്‍പ്പുമുട്ടുന്നു. കോടതിവിധി സ്വാഗതം ചെയ്ത ആര്‍.എസ്.എസും ബി.ജെ.പിയും ഒട്ടൊന്ന് അങ്കലാപ്പിലായിരുന്നു. പിന്നീടാണു പിടിവള്ളി കിട്ടിയത്. ജനത്തെ ഇളക്കാന്‍ കനകാവസരം. വൈരുധ്യങ്ങള്‍ അവിടെയിരിക്കട്ടെ എന്നായി അവര്‍.
പ്രതാപമസ്തമിച്ച പന്തളം കൊട്ടാരത്തെയും തമ്പ്രാക്കന്മാരെയും എഴുന്നള്ളിക്കാന്‍ കിട്ടിയ അവസരം സംഘ്പരിവാര്‍ കൈവിട്ടില്ല. എന്‍.എസ്.എസ് അവസരം മുതലെടുത്തു സവര്‍ണമേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിച്ചു. പഴയ നിവര്‍ത്തനപ്രക്ഷോഭവും പന്തിഭോജനവും ക്ഷേത്രപ്രവേശന വിളംബരവുമെല്ലാം ഉള്ളില്‍ തികട്ടിവന്നതിനാലാവണം വെള്ളാപ്പള്ളി ഒപ്പംനില്‍ക്കാതിരുന്നത്. അതേസമയം, സമരത്തിനു പോകുന്ന ഈഴവരെ വിലക്കില്ലെന്ന പറച്ചിലിലെ വൈരുധ്യം അപ്പോഴും ബാക്കിയാകുന്നു. പിന്നാക്ക അധഃസ്ഥിതവിഭാഗങ്ങളും ശബരിമലയും തമ്മിലുള്ള ആത്മബന്ധം ഒരുവേള വെള്ളാപ്പള്ളിയും വിസ്മരിക്കുന്നു.
മുന്നാക്കക്കാരെയും പിന്നാക്കക്കാരെയും പിണക്കാന്‍ വയ്യെന്ന ത്രിശങ്കുവിലാണു സി.പി.എം. ഒന്നും ചെയ്യാനാവാത്ത കെണിയില്‍ നിന്ന് ഊരാനുള്ള തത്രപ്പാടിലാണവര്‍. ശബരിമല ആചാരസംരക്ഷണസമിതിയുടെ പേരില്‍ ബി.ജെ.പി സംസ്ഥാനസര്‍ക്കാരിനെ നന്നായി വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുന്നു.
മലകയറാന്‍ ജനം എത്തിയതോടെ കലാപത്തിനും സംഘര്‍ഷത്തിനുമുള്ള അവസരം അവര്‍ക്ക് ഒത്തുകിട്ടി. എന്തുവന്നാലും ആരുവന്നാലും അടിച്ചോടിക്കുമെന്നും മറ്റുമുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ വ്യാപകമാണ്. ഇതിനൊക്കെ പിന്നില്‍ ശബരിമലയില്‍ സവര്‍ണാധിപത്യം സമ്പൂര്‍ണമാക്കാനുള്ള നിഗൂഢതാല്‍പ്പര്യങ്ങളാണെന്ന് അറിഞ്ഞിട്ടും സ്വന്തംഅണികളെ സമരത്തിനെതിരേ അണിനിരത്താന്‍ ദലിത് പിന്നാക്ക സമൂഹങ്ങള്‍ക്കു സാധിക്കുന്നില്ല.
ഈ സമരാവേശങ്ങള്‍ക്കിടെ തന്നെയാണു മലയാളി ബ്രാഹ്മണനല്ലെന്ന ഒറ്റക്കാരണം പറഞ്ഞു കോട്ടയം നാട്ടകത്തെ സി.വി വിഷ്ണുനാരായണനെ മേല്‍ശാന്തി ഇന്റര്‍വ്യൂവില്‍നിന്ന് ഒഴിവാക്കിയത്. മറ്റൊരു ഈഴവ ശാന്തിക്കാരനെ അകത്തു കയറ്റാതായിട്ടും കുറേയായി. ഒരു പന്തളം രാജകുടുംബം വിചാരിച്ചാല്‍ ജനങ്ങളെ തെരുവിലിറക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കാണറിയാത്തത്.
പരക്കെ സ്വാഗതം ചെയ്യപ്പെട്ട സുപ്രിംകോടതി വിധിക്കെതിരേ സ്വാഗതം ചെയ്തവര്‍ തന്നെ വ്യാപകമായി ജനരോഷമിളക്കിവിടുക, ഏതൊരു സമൂഹത്തിന്റെ സാമൂഹികപരിവര്‍ത്തനം ലക്ഷ്യമാക്കിയാണോ സുപ്രിംകോടതി വിധി പറഞ്ഞത്, അതേ സ്ത്രീസമൂഹത്തെ ഇളക്കിവിട്ടു പരമോന്നത നീതിപീഠത്തെ കരിതേച്ചുകാണിക്കാന്‍ ശ്രമിക്കുക... ഇതൊന്നും കാണാതെ പോകേണ്ട ചെറിയ കാര്യമല്ല.
താങ്ങാനാവാത്ത വിധം പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നപ്പോഴോ നോട്ട്‌നിരോധനം മൂലം നരകയാതന പേറിയപ്പോഴോ ഇളകാത്ത രോഷാഗ്നി വൈകാരികമായി ഊതിവീര്‍പ്പിക്കാന്‍ ഇടതുചിന്താഗതികളുടെ സ്വന്തം കേരളത്തില്‍ സാധ്യമാകുന്നുവെന്നതു ഗൗരവത്തില്‍ കാണേണ്ടതാണ്. സമാധാനത്തിന്റെയും ശാന്തിയുടെയും മന്ത്രതന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്ന ധര്‍മസേവകര്‍ അശാന്തിയുടെ വിത്തുവിതറി നാടുനീളെ സംഘര്‍ഷമുണ്ടാക്കുകയാണ്. ജനങ്ങളുടെ ആരാധ്യവീരന്മാരായിരുന്ന ചലച്ചിത്രതാരങ്ങള്‍ പോലും അവസരം കിട്ടിയപ്പോള്‍ ഉള്ളിലെ വര്‍ഗീയവിഷം ചീറ്റി തനിനിറം കാട്ടാന്‍ തുടങ്ങി. കോടതി പരാമര്‍ശങ്ങള്‍ക്കെതിരായ നേരിയ അപസ്വരങ്ങള്‍ ഒട്ടും സഹിക്കാത്ത കൂട്ടരൊക്കെ ഒരു മടിയും കൂടാതെ ജഡ്ജിമാരെ കള്ളനെന്നു തെറിവിളിക്കുന്നു.
സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത ആര്‍.എസ്.എസും ബി.ജെ.പിയും എന്തുകൊണ്ടു ഞൊടിയിടയില്‍ കളം മാറിയെന്നത് ആഴത്തിലുള്ള വിശകലനമര്‍ഹിക്കുന്നു. സമീപകാലംവരെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതാണ്. മൂന്നു പതിറ്റാണ്ടിനകം അയ്യപ്പസംസ്‌കൃതിക്കു നിരക്കാത്ത പലതരം മാറ്റങ്ങള്‍ ശബരിമലയില്‍ നടന്നുവരികയാണ്. കറുപ്പുടുത്തു ശരണം വിളികളുമായി ബുദ്ധമതാചാരങ്ങളുടെ ചുവടുപിടിച്ചുള്ള ശബരിമല സംഘ്പരിവാറിനു താല്‍പ്പര്യമില്ലാത്ത കേസായിരുന്നു.
കാവിയണിഞ്ഞും കാവിപുതപ്പിച്ചും നടത്തുന്ന ഇതര ക്ഷേത്രാചാരങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു അയ്യപ്പസന്നിധാനം. ഇപ്പോഴത്തെ പ്രക്ഷോഭം ബ്രാഹ്മണാധിപത്യം പുനഃസ്ഥാപിക്കാനുള്ള നിഗൂഢനീക്കത്തിന്റെ ഭാഗമാണെന്നു ദലിത് ചിന്തകരും സ്വതന്ത്രസാംസ്‌കാരികനായകരും വ്യക്തമാക്കുന്നത് അതിനാലാണ്. കേരളം ഒരു നൂറ്റാണ്ടു പിറകിലേക്കോടുകയാണ് .
നേരത്തേ ഹിന്ദുത്വരാഷ്ട്രീയം ശബരിമലയെ അവഗണിക്കുകയായിരുന്നു. സമീപകാലത്ത് ദക്ഷിണേന്ത്യന്‍ ഹൈന്ദവസമൂഹം, വിശിഷ്യാ ദലിത്പിന്നാക്ക സമുദായങ്ങള്‍ വ്യാപകമായി മലകയറാന്‍ എത്തിയതോടെ സംഘ്പരിവാര്‍ അങ്ങോട്ടു ശ്രദ്ധിച്ചു. കറുപ്പിനു പകരം കാവിത്തുണിയുടുത്തു മലകയറാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നീടാണു ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ കാവിക്കൊടി നാട്ടിയുള്ള പുതിയ ആചാരത്തിനു തുടക്കമിട്ടത്.
അയ്യപ്പഭക്തരെ തടയുന്നുവെന്നും മറ്റുമുള്ള നുണക്കഥകളും മലയിറങ്ങിവന്നു. ആരെന്നു തെളിയാത്ത പഴയ തീവെപ്പുകള്‍ കേരളം മറന്നിട്ടില്ല. സുപ്രിംകോടതി വിധി വന്ന ഉടനെ സംഘ്പരിവാറിനുണ്ടായ ഉദാസീനതയും അയ്യപ്പസന്നിധാനത്തോടുള്ള താല്‍പ്പര്യക്കുറവു മൂലമായിരുന്നു. എന്നാല്‍, 2019ലെ പൊതുതെരഞ്ഞെടുപ്പിലേയ്ക്കുള്ള നല്ലൊരു ചവിട്ടുപടിയായി കോടതിവിധിയെ ഉപയോഗിക്കാമെന്നും ബ്രാഹ്മണിക്കല്‍ മേധാവിത്വനീക്കത്തിനിതു തുണയാകുമെന്നും പെട്ടെന്നുണ്ടായ തിരിച്ചറിവായിരുന്നു.
ബ്രാഹ്മണിസത്തിന്റെ ഭാഗമായ സ്ത്രീവിവേചനബോധം ആളിക്കത്തിക്കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടി. സംഘ്പരിവാറിന്റെയും ഹിന്ദു ഐക്യവേദികളുടെയും നേതൃസ്ഥാനത്തു മുമ്പു കേള്‍ക്കാത്ത ബ്രാഹ്മണതാന്ത്രിക നേതാക്കന്മാര്‍ അവതരിച്ചിരിക്കുന്നുവെന്നതാണു മറ്റൊരു പ്രത്യേകത.
അവര്‍ ചില ശത്രുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. ശത്രുവിഗ്രഹങ്ങളില്ലെങ്കില്‍ സംഘ്പരിവാര്‍ പ്രക്ഷോഭങ്ങള്‍ ഏശില്ല. ആദിവാസികളും ദലിതരും പ്രക്ഷോഭരംഗത്തുനിന്നു പിന്മാറണമെന്ന ദലിത് സംഘടനകളുടെ ആഹ്വാനം ദുര്‍ബലമാണ്. ചെങ്ങന്നൂരിലെ ശിവപാര്‍വതി പ്രതിഷ്ഠയുള്ള മഹാദേവക്ഷേത്രത്തില്‍ ദേവി രജസ്വലയാകുന്ന വേള കണക്കാക്കി സ്ത്രീകളെ ഉപയോഗിച്ചു ത്രിപൂത്താറാട്ട് ആഘോഷം നടത്തുന്നവരാണ് ആര്‍ത്തവകാലത്തെ സ്ത്രീകളെ ശബരിമലയില്‍നിന്ന് അകറ്റുന്നത്.
അസമിലെ നിലാചാലില്‍ കാമാഖ്യദേവീ ക്ഷേത്രത്തിലുമുണ്ട് ഇതേ ആചാരം. ചോറൂണ് നടത്താന്‍ സ്ത്രീകളെത്തുന്ന ശബരിമല സന്നിധാനത്തില്‍ ഇപ്പോള്‍ അവരെ കയറ്റില്ലെന്നു ശഠിക്കുന്നതിന്റെ പിന്നിലെ കപടരാഷ്ട്രീയം തിരിച്ചറിഞ്ഞിട്ടും കണ്ടില്ലെന്നു നടിക്കുകയാണു നാം. ബി.ജെ.പിയും കോണ്‍ഗ്രസും കളംമാറി ചവിട്ടുകയും സി.പി.എം ത്രിശങ്കുവിലകപ്പെടുകയും ചെയ്തതിനപ്പുറം മീഡിയകളും കൂറുമാറിയിട്ടുണ്ട്. വിധിയെ സ്വാഗതം ചെയ്ത ആവേശം ചോര്‍ന്ന്, വിധിക്കെതിരായാണു മുഖ്യധാരാ കഴിഞ്ഞദിവസങ്ങളില്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ പത്രങ്ങള്‍പോലും വിധിക്കെതിരായ പക്ഷത്തേയ്ക്കു മാറിക്കൊണ്ടിരിക്കുകയാണ്.
സുപ്രിംകോടതിയില്‍ റിവ്യൂ പെറ്റിഷന്‍ ആര്‍ക്കുവേണമെങ്കിലും ഫയല്‍ ചെയ്യാമെന്നിരിക്കെ ഇതും പറഞ്ഞുള്ള കോലാഹലവും നീക്കങ്ങളുമാണു സജീവമായത്. 24 കക്ഷികളുള്ള 12 വര്‍ഷമായി നടക്കുന്ന കേസില്‍ പ്രതിഷേധക്കാരൊക്കെ ഇതുവരെ എവിടെയായിരുന്നുവെന്ന ചോദ്യത്തിനാണു പ്രസക്തി. ശബരിമല സംഭവവികാസങ്ങളില്‍ തമാശകള്‍ നിരവധിയാണ്. ബി.ജെ.പി കേന്ദ്രനേതൃത്വവും ബി.ജെ.പി കേരളമുഖപത്രവും സുബ്രഹ്മണ്യസ്വാമിയും ഒരു തട്ടില്‍, കേരളത്തിലുള്ളവര്‍ മറുതട്ടില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago