HOME
DETAILS

കപ്പല്‍പാതക്കെതിരേ 30ന് കടല്‍സമരം നടത്തുമെന്ന് മത്സ്യത്തൊഴിലാളികള്‍

  
backup
October 21 2018 | 01:10 AM

%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-30%e0%b4%a8%e0%b5%8d-%e0%b4%95


കൊച്ചി: പരമ്പരാഗത ചെറുകിട മീന്‍പിടിത്തക്കാരുടെ തൊഴിലിടം ഇല്ലാതാക്കികൊണ്ട് നടപ്പിലാക്കാന്‍ പോകുന്ന കപ്പല്‍പാതക്കെതിരേ സമരവുമായി മത്സ്യത്തൊഴിലാളികള്‍.
30ന് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ചെറുബോട്ടുകളും വള്ളങ്ങളും യന്ത്രബോട്ടുകളുമായി കടലില്‍ സമരം നടത്തുമെന്ന് നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കടലില്‍ 15 നോട്ടിക്കല്‍ മൈലിനപ്പുറം 20 നോട്ടിക്കല്‍ മൈല്‍(37.5 കിലോമീറ്റര്‍) വീതിയില്‍ ഗുജറാത്തിലെ കച്ചില്‍ തുടങ്ങി മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ, തമിഴ്‌നാട്ടിലെ കന്യാകുമാരിവരെ നീളുന്ന കപ്പല്‍പാതയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുന്നത്.
വള്ളക്കാരുടെയും യന്ത്രവല്‍കൃത ബോട്ടുകാരുടെയും തൊഴിലിടമാണിത്. ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്നത് ഈ മേഖലയില്‍ നിന്നാണ്. ഈ ഇടം കപ്പല്‍ ചാലായി നിശ്ചയിച്ചാല്‍ ആ മേഖലയിലെ മത്സ്യബന്ധനാവകാശം നിഷേധിക്കപ്പെടും. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 200 നോട്ടിക്കല്‍ മൈല്‍വരെയുള്ള കടലില്‍നിന്ന് മീന്‍പിടിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ കപ്പല്‍പാത വരുന്നതോട് കൂടി പ്രതിസന്ധി രൂക്ഷമാകും. 50 നോട്ടിക്കല്‍ മൈലിനപ്പുറം മാത്രമേ കപ്പല്‍ ചാല്‍ അനുവദിക്കാവൂ എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇത് ഉള്‍പ്പെടെയുള്ള ആവശ്യമുന്നയിച്ച് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാക്‌സന്‍ പൊള്ളയില്‍, പ്രസിഡന്റ് പി.പി ജോണ്‍, വൈസ് പ്രസിഡന്റ് വി.ഡി. മജീന്ദ്രന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago