HOME
DETAILS
MAL
വംശഹത്യാ ദിനം: ബംഗ്ലാദേശില്‍ റോഹിംഗ്യരുടെ കൂറ്റന്‍ റാലി
backup
August 25 2019 | 21:08 PM
ബിയാരിസ്(ഫ്രാന്‍സ്): ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഉപാധിയില്ലാതെ പുറത്തുപോയി ഒരുവര്‍ഷത്തിനകം യു.എസുമായുള്ള ബന്ധം പതിന്മടങ്ങ് ശക്തിപ്പെടുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്. അധികാരമേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്.
വ്യാപാരമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 31ന് യൂറോപ്യന്‍ യൂനിയന്‍ വിട്ട് ഒരു വര്‍ഷത്തിനകം ബ്രിട്ടനുമായി യു.എസ് വലിയൊരു കരാറിലേര്‍പ്പെടുമെന്ന് ജോണ്സന് മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ച ട്രംപ് ബ്രിട്ടനെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ യോജിച്ച വ്യക്തിയാണ് ബോറിസ് ജോണ്സനെന്നു വ്യക്തമാക്കി. ഇറാനുമായുള്ള പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."