HOME
DETAILS

ജമ്മു കശ്മിര്‍ സെക്രട്ടറിയേറ്റില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തു; ദേശീയ പതാക ഉയര്‍ത്തി

  
backup
August 25 2019 | 21:08 PM

%e0%b4%9c%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81-%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1

 


ശ്രീനഗര്‍: കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ ശ്രീനഗര്‍ സിവില്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തു. ഇനി ഈ കെട്ടിടത്തില്‍ ദേശീയ പതാക മാത്രമായിരിക്കും പറക്കുക.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഉണ്ടായിരുന്ന സ്വയംഭരണാവകാശം ജമ്മു കശ്മിരില്‍ നിന്ന് എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് പ്രത്യേക പതാക ഉയര്‍ത്താനുള്ള അവകാശവും അവര്‍ക്ക് നഷ്ടമായത്.
ദേശീയ പതാകക്കു പുറമെ സംസ്ഥാനത്തിന്റെ സ്വന്തം പതാക ഉയര്‍ത്താനും കശ്മിരിന് സ്വാതന്ത്ര്യമുണ്ടായിരുന്നു.
ജമ്മു, കശ്മിര്‍ താഴ്്‌വര, ലഡാക്ക് എന്നിവയെ പ്രതിനിധാനം ചെയ്ത് ചുവന്ന പ്രതലത്തില്‍ മൂന്ന് വെളുത്ത വരകളുള്ള പതാകയായിരുന്നു ജമ്മു കശ്മിരിനുണ്ടായിരുന്നത്. ഈ പതാകയില്‍ കാര്‍ഷിക വൃത്തിയെ പ്രതിനിധീകരിച്ചുള്ള ചിഹ്‌നവും ഉണ്ടായിരുന്നു.
സംസ്ഥാന പതാകക്കൊപ്പം ദേശീയ പതാകയും അവിടെ ഉയര്‍ത്തിയിരുന്നു. 1952 മുതലാണ് പതാകക്ക് ഔദ്യോഗിക പദവി ലഭിച്ചത്. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും സംസ്ഥാന പതാകയായിരുന്നു ഉയര്‍ത്തിയിരുന്നത്. കശ്മിരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഈ പതാകയും അസാധുവായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago