നിര്‍ബന്ധിത സിസേറിയന് ഗുരുതര ആരോഗ്യ പ്രശ്നം വിളിച്ചു വരുത്തുന്നു
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയവല്‍ക്കരണം കൊണ്ടുവരാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോള്‍ വിദ്യാഭ്യാസരംഗം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോയത് സര്‍ക്കാര്‍ പ്രായോഗികമായ സമീപനങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ്.
പൊതുവിദ്യാഭ്യാസരംഗത്തിനായിരുന്നു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. സര്‍ക്കാര്‍ സ്കൂളുകളിലെ പഠനിലവാരം ഉയര്‍ത്തുന്നതിനും ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. നല്ല പ്രസംഗം കൊണ്ട് വിദ്യാഭ്യാസരംഗത്തു മാറ്റങ്ങളുണ്ടാക്കാമെന്ന് ആരും കരുതേണ്ട. സര്‍ക്കാര്‍ മേഖലയേയും എയ്ഡഡ് -അണ് എയ്ഡഡ് വിഭാഗത്തേയും സംഘര്‍ഷമില്ലാതെ സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'മാറും ലോകത്തിലെ അധ്യാപകന്, സംഘടനയും' എന്ന വിഷയത്തില്‍ പ്രൊ.എന്‍.പി ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം.എല്‍.എ മാരായ പാറക്കല്‍ അബ്ദുളള, ടി.വി ഇബ്രാഹിം, കെ.എസ്.ടി.യു വൈസ് പ്രസിഡന്റ് സി.കെ അഹമ്മദ് കുട്ടി, എം.എം ജിജുമോന്‍, ബഷീര്‍ ചെറിയാണ്ടി , ഇ.മുസ്തഫ, പി.കെ.എം ഷഹീദ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ മൂസ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."