'മവദ്ദ 2019' ആറ് നിര്‍ധന യുവതികള്‍ സുമംഗലികളായി
പെരിന്തല്‍മണ്ണ: സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'മവദ്ദ 2019' സമൂഹ വിവാഹത്തില്‍ ആറ് നിര്‍ധന യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം. പെരിന്തല്‍മണ്ണ വേങ്ങൂര്‍ എം.ഇ.എ എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന നികാഹിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും നാട്ടിലെ സാമൂഹിക ജീവകാരുണ്യ രംഗത്ത് പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്നും നിരാലംബരേയും നിര്‍ധനരേയും സഹായിക്കല്‍ സമൂഹത്തിന്റെ പൊതു ബാധ്യതയാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഖുതുബ നിര്‍വഹിച്ചു. രണ്ട് നിര്‍ധന കുടുംബത്തിനുള്ള വിവാഹ സഹായ വിതരണം പി. കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. വിവാഹിതരാവുന്ന വധുവിനു ഏഴ് പവനും വരന് ഒരു പവനും വീതം സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും നല്‍കി.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, അഡ്വ. എം. ഉമ്മര്‍, സമസ്ത മലപ്പുറം ജില്ലാ ജന.സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, യു.ശാഫി ഹാജി, കാളാവ് സൈതലവി മുസ്്‌ലിയാര്‍, പ്രൊഫ. ഹനീഷ് ബാബു, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍, സി.എം.കുട്ടി സഖാഫി, ശമീര്‍ ഫൈസി ഒടമല, ലത്തീഫ് ഫൈസി കോണോംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്‍വീനര്‍ അസ്‌ലം അടക്കാതോട് സ്വാഗതവും ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു. രാവിലെ നടന്ന പ്രവാസി കുടുംബ സംഗമം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി പനങ്ങാങ്ങര അധ്യക്ഷനായി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."