സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സിലിന് അന്തിമ രൂപമായി
പാലക്കാട്: വാണിയംകുളം മാനു മുസ്ലിയാര് ഇസ്ലാമിക് കോപ്ലക്സില്‍ 28ന് നടക്കുന്ന എസ്.വൈ.എസ് കൗണ്‍സില്‍ ക്യാംപിന് അന്തിമരൂപമായി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി മുന്നൂറോളം പ്രതിനിധികളാണ് ക്യാംപില്‍ പങ്കെടുക്കുക. രാവിലെ പത്തിന് എം.എം.ഐ.സി മാനേജര്‍ മമ്മി ഹാജി പതാക ഉയര്‍ത്തുന്നതോടെ ക്യാംപിന് തുടക്കമാകും.
സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറയും. ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് വിവിധ സെഷനുകളില്‍ പിണങ്ങോട് അബൂബക്കര്‍ (സംഘടന സമകാലികം), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, (സംഘടന ചിട്ടയും ചട്ടവും ) അവതരിപ്പിക്കും.
ഉച്ചക്ക് ശേഷം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ കെ.എ റഹ്മാന് ഫൈസി ആമുഖ പ്രഭാഷണം നത്തും. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ആദര്‍ശ പ്രസ്ഥാനം) നാസര്‍ ഫൈസി കൂടത്തായി (കര്‍മപദ്ധതി പുനരവലോകനം) മുസ്തഫ മുണ്ടുപാറ ( മെമ്പര്‍ഷിപ്പ് കാംപയിന് ആമുഖം ) അവതരിപ്പിക്കും. സൈതലവി ദാരിമി വാണിയംകുളം പ്രസംഗിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ സമാപന പ്രസംഗം നടത്തും. ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി നന്ദി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."