മന്ദലാംകുന്നില്‍ അപൂര്‍വ പ്രതിഭാസമായി മരത്തില്‍ നിന്ന് മഴ
ചാവക്കാട്: മന്ദലാംകുന്ന് പ്ലാവിന്റെ ഇലകളില്‍ നിന്ന് വെള്ളം ഇറ്റിയിറ്റി വീഴുന്നത് കൗതുകമാകുന്നു.
മന്ദലാംകുന്ന് സെന്ററില്‍ ജുമഅത്ത് പള്ളിക്ക് തൊട്ടു തെക്ക് ഉദയാനത്ത് ബക്കറിന്റെ വീട്ടുവളപ്പിലെ പ്ലാവില്‍ നിന്നാണ് ഒരു മഴക്കു ശേഷമുള്ള വെള്ളത്തുള്ളികള്‍ ഇറ്റി വീഴുന്നതുപോലെ പല കൊമ്പുകളിലെയും ഇലകളില്‍ നിന്ന് തുള്ളി തുള്ളിയായി വീഴുന്നത്. വീടിന്റെ പിന്‍ഭാഗത്ത് നാലടി അകലെയാണ് അധികം പ്രായമില്ലാത്ത പ്ലാവ്. മഞ്ഞ് പെയ്യുന്ന രാത്രികളില്‍ മരത്തില്‍ വീഴുന്ന മഞ്ഞു തുള്ളികള്‍ പോലെ പലഭാഗത്ത് നിന്നായി ഇടതടവില്ലാതെയാണ് വെള്ളം ഇറ്റുന്നത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഒരപൂര്‍വ പ്രതിഭാസമായി ഇങ്ങനെ മരം പെയ്യാന്‍ തുടങ്ങിയിട്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. പ്ലാവിന്റെ മുകള്‍ ഭാഗത്ത് ഇലകള്‍ വാടിത്തളര്‍ന്ന അവസ്ഥയിലാണ്. ഇലകളുടെ ഏറ്റവും അറ്റത്ത് തളിരില്‍ നിന്നാണ് വെള്ളം ഊര്‍ന്ന് പുറത്തേക്ക് വരുന്നത്. കൗതുകകരമായ സംഭവം പുറത്തറിഞ്ഞതോടെ പെയ്യുന്ന മരം കാണാന്‍ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘവും മന്ദലാംകുന്നിലെത്തി.
പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഐഷ, കൃഷി ഓഫീസര്‍ എസ്. സുജീഷ്, സുരേഷ് കുമാര്‍, അര്‍ച്ചന സുരേഷ് ബാബു, പി.ബി ദീപക് എന്നിവരാണ് മന്ദലാംകുന്ന് സെന്ററില്‍ ജുമാഅത്ത് പള്ളിക്ക് തൊട്ടു തെക്ക് ഉദയാനത്ത് ബക്കറിന്റെ വീട്ടുവളപ്പിലെത്തിയത്. വിവരമറിഞ്ഞ് നിരവധി പേരാണ് പ്ലാവ് കാണാനെത്തുന്നത്. അതേസമയം തിങ്കളാഴ്ച്ച കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ ഉന്നത സംഘം വിശദമായ പഠനത്തിനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."