HOME
DETAILS
MAL
പാര്‍പ്പിട കേന്ദ്ര വാര്‍ഷിക പൊതുയോഗം
backup
August 02 2016 | 19:08 PM
പാലക്കാട്: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ശില്പി പാര്‍പ്പിട കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായി. ശില്പി പാര്‍പ്പിട കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭവന നിര്‍മാണ സാമഗ്രഹികള്‍ തയ്യാറാക്കുവാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും വില്പന വ്യാപിപ്പിക്കുന്നതോടെപ്പം കുടുംബശ്രീ മുഖേന തൊഴില്‍ പ്രാവീണ്യം നല്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."