പരിസ്ഥിതി ജൈവ വൈവിധ്യ ആഘാതം വിലയിരുത്താന്‍ ജൈവ വൈവിധ്യ ബോര്‍ഡ്
പാലക്കാട്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ജൈവവൈവിധ്യ ആഘാത പഠന ജില്ലാതല ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായി.
ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ബാബു ബോണവെഞ്ചര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഹരിത കേരള മിഷന്‍ പരിശീലകന്‍ വി.സി ചെറിയാന്‍, ജൈവവൈവിധ്യ ആഘാതപഠന ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. നെല്ലിയാമ്പതി, അയിലൂര്‍, നെന്മാറ, വടക്കഞ്ചേരി, കിഴക്കഞ്ചേരി, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, കടമ്പഴിപ്പുറം, മലമ്പുഴ, വടകരപ്പതി എന്നീ പഞ്ചായത്തുകളും മണ്ണാര്‍ക്കാട്, പാലക്കാട് എന്നീ നഗരസഭകളുമുള്‍പ്പെടെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ജില്ലാ ജൈവവൈവിധ്യ ബോര്‍ഡ് അംഗങ്ങളായ എം. ഗ്രീഷ്മ , യു. ഉഷ, എം.പി രജിത എന്നിവര്‍ നയിക്കുന്ന 11 അംഗങ്ങള്‍ വീതമുള്ള സംഘമാണ് ഫീല്‍ഡ്തല വിവരം ശേഖരിക്കുക. ഓരോ സംഘത്തിലും ശാസ്ത്ര ഗവേഷകര്‍, പ്രാദേശിക ബി.എം സി അംഗങ്ങള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ശേഖരിച്ച വിവരങ്ങള്‍ പ്രത്യേക ആപ്പ് വഴിയും രേഖാമൂലമുള്ള റിപ്പോര്‍ട്ടിങ് വഴിയും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും വിശകലനം ചെയത് നവംബര്‍ ആദ്യവാരം പരിസ്ഥിതി വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."