വ്യവസായവിപ്ലവം മലിനീകരണം കൂട്ടി
മനുഷ്യ ജീവനു പ്രധാനമാണ് വായു. പക്ഷേ പലപ്പോഴും മനുഷ്യന്റെ പ്രവൃത്തികള്‍ വായു മലിനമാക്കുന്നു. സുഖജീവിതം തേടിപ്പോകുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് മനുഷ്യന്‍ മറക്കുന്നു.
17ാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായിരുന്ന വ്യവസായവിപ്ലവ കാലത്ത് മെറ്റലുകള്‍ ഖനനം ചെയ്‌തെടുക്കുന്നതും ഉരുക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഇതിന്റെ ഫലമായാണ് വായു അധികമായി മലിനമായതന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂനിയന്റെ ജിയേഹെല്‍ത്ത് എന്ന മാഗസിനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ യൂറോപ്പിലെ മലിനീകരണതോത് (സ്റ്റാന്റാര്‍ഡ്) സാധാരണഗതിയില്‍ സുരക്ഷിതമാണെന്നാണ് യൂറോപ്പ് കരുതുന്നത്. പക്ഷേ പുതിയ കണ്ടെത്തലുകള്‍ നിലവിലെ മലിനീകരണ മാനദണ്ഡത്തെ ബാധിക്കുമെന്നും അതിനാല്‍ പുനരവലോകനം വേണമെന്നും പഠനം വ്യക്തമാക്കുന്നു.
യൂറോപ്പിന്റെ വായുവില്‍ കാണുന്ന ലെഡ് (ഈയം ലോഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മലിനീകരണം) കുറഞ്ഞ അളവില്‍ പോലും മനുഷ്യതലച്ചോറുകളെ ബാധിക്കും. വ്യവസായ വിപ്ലവകാലത്ത് യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥ ഉയരാന്‍ തുടങ്ങിയതിനാല്‍ ലെഡിന്റെ ഉപയോഗവും കൂടിയിരുന്നു. ഇതു മലിനീകരണം കൂട്ടിയെന്നു പഠനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."