രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വയനാട്ടില്‍; മണ്ഡലത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാകും രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുക. കാലവര്‍ഷ ദുരന്തം ബാധിച്ച കവളപ്പാറയും പുത്തുമലയും സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി എത്തുക.
ചൊവ്വാഴ്ച ഉച്ചയോടെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യദിനം മാനന്തവാടി ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാംപും ദുരിത ബാധിതരെയും ദുരന്തബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. രണ്ടാം ദിനം കല്‍പറ്റയും സമീപ പ്രദേശങ്ങളും സന്ദര്‍ശിക്കും.
ദുരന്തം ഉണ്ടായ സമയത്ത് തന്നെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം അടിയന്തരമായി എത്തണമെന്നും കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."