മലയോര മേഖലയില്‍ കശുമാവ് കൃഷി തിരിച്ചുവരുന്നു
ജാഫര്‍ കല്ലട
നിലമ്പൂര്‍: മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ ഒരു ഇടവേളക്ക് ശേഷം കശുമാവ് കൃഷി മടങ്ങിവരുന്നു. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വില ഇടിവും കശുവണ്ടിക്ക് വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലുമാണ് കര്‍ഷകര്‍ വ്യാപകമായി കശുമാവ് കൃഷിയിലേക്ക് ചുവടുമാറ്റുന്നത്. സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ സഹായത്തോടെയാണ് കര്‍ഷകര്‍ കശുമാവ് കൃഷിയിലേക്ക് വീണ്ടും ഇറങ്ങുന്നത്. കശുവണ്ടി ഉത്പാദനത്തില്‍ ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാര്‍ഷിക സര്‍വകലാശാല ഗവേഷണ കേന്ദ്രങ്ങളില്‍നിന്ന് വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയുള്ള മേല്‍ത്തരം കശുമാവ് ഗ്രാഫ്റ്റുകള്‍ നട്ട് കേരളത്തില്‍ കൃഷി വ്യാപിപ്പിക്കുകയും ഉല്‍പാദനം വര്‍ധിപ്പിക്കുകയുമാണ് കശുമാവ് കൃഷി വികസന ഏജന്‍സി ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനം ഇപ്പോഴുള്ള 83000 മെട്രിക് ടണ്ണില്‍നിന്നു ഘട്ടം ഘട്ടമായി 6 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്താന്‍ ഉതകുന്ന രീതിയില്‍ അത്യുല്‍പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ കൃഷി വകുപ്പിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ കര്‍ഷകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി വ്യാപിപ്പിക്കുക. കണ്ണൂര്‍ ആറളം ഫാമില്‍നിന്നും തൈ ഒന്നിന് 75 രൂപ നല്‍കി വാങ്ങിയാണ് ജില്ലയില്‍ തൈകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കുന്നത്.
കൂടാതെ തൈകള്‍ നടുന്നതിന് ഒന്നിന് 65 രൂപ വീതം സബ്‌സിഡിയും നല്‍കും. ഈ വര്‍ഷം ജില്ലയില്‍ 50,000 തൈകള്‍ വിതരണം ചെയ്യും. 30,000 തൈകള്‍ വിതരണം ചെയ്തു കഴിഞ്ഞു. വിവിധ സ്വകാര്യ നഴ്‌സറികളില്‍ നിന്നായി കര്‍ഷകര്‍ 40,000ത്തോളം തൈകളാണ് വാങ്ങിയത്. മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള ഗ്രാഫ്റ്റ് തൈകളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. ഒരേക്കറില്‍ 100 തൈകള്‍ വരെ നടാം. ഏകദേശം ഒരു ലക്ഷം രൂപയുടെ വരുമാനം ലഭിക്കും. ഒരു കശുമാവില്‍ നിന്നും 20 കിലോ വരെ ആദായം ലഭിക്കും. തൈകളുടെ വിതരണം വെണ്ടേക്കുംപൊയിലില്‍ കര്‍ഷകന്‍ പാറന്താനത്ത് നാരായണന് നല്‍കി സംസ്ഥാന കശുമാവ് കൃഷി വികസന സമിതി അംഗം മാത്യു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കരുവാരക്കുണ്ട്, മേലാറ്റൂര്‍, നിലമ്പൂര്‍, കാളികാവ്, എരുമമുണ്ട, അമരമ്പലം, വണ്ടൂര്‍, കക്കാടംപൊയില്‍ ഭാഗങ്ങളില്‍ വിതരണം നടത്തി കഴിഞ്ഞു. അടുത്ത ആഴ്ച്ച 3000 തൈകള്‍ ഇടിവണ്ണയില്‍ വിതരണം ചെയ്യും. കശുവണ്ടി ഉല്‍പാദനത്തില്‍, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകള്‍ക്ക് തൊട്ടു പിറകില്‍ മൂന്നാം സ്ഥാനമാണ് ജില്ലക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 20 hours agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 20 hours agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 20 hours agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 20 hours agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 21 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 21 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 21 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• a day agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• a day agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• a day agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• a day ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• a day ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• a day agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• a day agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• a day agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• a day agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• a day agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• a day agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി