വായനാ പക്ഷാചരണം 19 മുതല്‍
കണ്ണൂര്‍: പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെ സംസ്ഥാന സര്‍ക്കാര്‍ വായനാപക്ഷാചരണമായി ആചരിക്കുന്നു. ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 9.30ന് മുന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ആയിരത്തോളം പേര് പങ്കെടുക്കുന്ന കൂട്ടവായനാ പരിപാടി സംഘടിപ്പിക്കും. വിവിധ ദിവസങ്ങളിലായി എഴുത്തുകാരുടെ സംഗമം, എസ്.എസ്.എ 90 സ്കൂളില്‍ ആരംഭിക്കുന്ന ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം, ജില്ലാ പഞ്ചായത്ത് 24 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഇതരഭാഷാ പരിശീലന കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം, യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വായനാമല്‍സരം തുടങ്ങിയ പരിപാടികളും പക്ഷാചരണത്തിന്റെ ഭാഗമായി നടക്കും. ജൂലൈ ഏഴിന് താലൂക്ക് കേന്ദ്രങ്ങളില്‍ സമാപന പരിപാടിയും ഐ.വി ദാസ് അനുസ്മരണവും സംഘടിപ്പിക്കും. പരിപാടികളുടെ വിജയത്തിനായി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവര്‍ രക്ഷാധികാരികളായും കലക്ടര്‍ മീര്‍ മുഹമദലി ചെയര്‍മാനും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു കണ്‍വീനറുമായി ജില്ലാ സംഘാടക സമിതി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."