റാഗിങിനിരയായ മകനു നീതി വേണമെന്ന് മാതാപിതാക്കള്‍
കണ്ണൂര്‍: റാഗിങിനിരയായ മകനു നീതിയും സംരക്ഷണവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥി അമല്‍ റസാഖിനെ സീനിയര്‍ വിദ്യാര്‍ഥികളായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരാഴ്ചക്കിടെ മൂന്നുതവണ ക്രൂരമായി റാഗ്‌ചെയ്തതെന്നു മാതാപിതാക്കളും പെരുമ്പാവൂര്‍ സ്വദേശികളുമായ പരീതും സുഹറയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റാഗിങ് വിരുദ്ധസെല്ലിന്റെ സിറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇരുപതംഗ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. കോളജ് വിദ്യാര്‍ഥികളടങ്ങിയ വാട്‌സ് ആപ് ഗ്രൂപ്പില്‍ ബീഫ് നിരോധനം, ഹാദിയ വിഷയം തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചതാണ് അക്രമകാരണമെന്ന് എസ്.എഫ്.ഐ വെളിപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമലിന്റെ മൊഴിയെടുക്കാന്‍ പൊലിസ് ഇതുവരെ തയാറായിട്ടില്ല.
സീനിയര്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല വാട്‌സ് ആപ് സന്ദേശമയച്ചു എന്നതുള്‍പ്പെടെയുള്ള വ്യാജ പരാതികളാണു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്ന സംഘടനയുടെ യൂനിറ്റ് ഭാരവാഹി കൂടിയായ അമലിനെതിരെ ഉന്നയിക്കുന്നത്. സര്‍വകലാശാലാ യൂനിയന്‍ ഭാരവാഹിയും എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയും ഉള്‍പ്പെടെയുള്ളവരാണ് അക്രമത്തിനു പിറകിലെന്ന് ഇവര്‍ ആരോപിച്ചു. ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, ജില്ലാ കണ്‍വീനര്‍ ആഷിഖ് കാഞ്ഞിരോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."