സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്
കണ്ണൂര്‍: അന്യായമായി വര്‍ധിപ്പിച്ച ഫീസുകള്‍ പിന്‍വലിക്കുക, ബി.ടെക്ക് പാരല്‍ കോളജ് വിദ്യാര്‍ഥികളുടെ പരീക്ഷകളിലെ ആശങ്കകള്‍ പരിഹരിക്കുക, ബിരുദഫലം ഉടന്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉയര്‍ത്തി കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം അഖില്‍ അധ്യക്ഷനായി. ടി.ആതിര, ദീഷ്ണപ്രസാദ്, സനല്‍, സി.പി ഷിജു, ഷിബിന്‍ കാനായി, കെ. മനുരാജ്, എ.പി അന്‍വീര്‍ സംസാരിച്ചു. നേതാക്കളുമായി വൈസ്ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനുമായി നടന്ന ചര്‍ച്ചയില്‍ റെഗുലര്‍ ബിരുദഫലം ജൂണ്‍ 17, 19, 20 തിയതികളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. വര്‍ദ്ധിപ്പിച്ച ഫീസുകള്‍ പുനപരിശോധിക്കാനും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശ്രമിക്കാന്‍ ഇടം നിര്‍മിക്കാനും ധാരണയായി. ബി-ടെക്ക് വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഗോള്‍ഡന്‍ ചാന്‍സ് നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കും. വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ ബിരുദ ഫലം ജൂണ്‍ 28ന് പ്രസിദ്ധീകരിക്കാനും ഡ്യൂപ്ലിക്കറ്റ് തിരിച്ചറിയല്‍ കാര്‍ഡിന് 500 രൂപ നല്‍കുന്നത് കുറക്കാനും പരീക്ഷാ വിജ്ഞാപനത്തിന് ശേഷം ഒരാഴ്ച അപേക്ഷിക്കാന്‍ സമയം നല്‍കാനും അധ്യയന വര്‍ഷ ആരംഭത്തില്‍ തന്നെ സ്റ്റഡിമെറ്റീരിയല്‍ നല്‍കാനും തീരുമാനമായി. യൂനിവേഴ്‌സിറ്റി സെന്ററുകളിലെ അടിസ്ഥാന പ്രശ്‌നങ്ങളും മറ്റും ഇന്നു നടക്കുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."