വേങ്ങശ്ശേരിയിലെ തരിശ് നിലങ്ങളില്‍ ഇത്തവണ പൊന്നുവിളയും
ആനക്കര: പതിറ്റാണ്ടുകള്‍ക്ക് ശേഷം പട്ടിത്തറ വേങ്ങശേരി പാടശേഖരത്ത് നെല്‍ കൃഷിക്കൊരുങ്ങുന്നു. പട്ടിത്തറ പഞ്ചായത്തില്‍പ്പെട്ട വേങ്ങശ്ശേരി പാടശേഖരത്ത് വ്യാപകമായി നെല്‍കൃഷി ചെയ്യാതെ ഭൂമി തരിശിടുന്നത്.
പട്ടിത്തറ കൃഷിഭവന് നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ഭൂവുടമകളായ പ്രാവാസി സുഹൃത്തുക്കളുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമികള്‍ നെല്‍കൃഷിക്ക് തലപര്യമുള്ളവര്ക്കു പാട്ടത്തിനോ മറ്റോ നല്‍കണമെന്നു ഫെയ്സ് ബുക്ക് സുഹൃത്തുക്കളായ പ്രവാസി സുഹൃത്തുക്കളോട് കൃഷിഭവന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി പേര് കൃഷിഭവനുമായ് ബന്ധപ്പെട്ടിരുന്നു. ഗള്‍ഫിലെ മൂന്ന് പ്രവാസി സുഹൃത്തുക്കള്‍ തങ്ങളുടെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം പടിഞ്ഞാറങ്ങാടിയിലുള്ള യുവാക്കളുടെ കൂട്ടായ്മക്ക് കൃഷി ചെയ്യുവാന്‍ നല്കി. ഇനിയും സ്ഥലങ്ങള്‍ നെല്‍കൃഷി നല്കാന് വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."