മോദി അനുകൂല പ്രസ്താവന: ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും
തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ തിരുവന്തപുരം എം.പി ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. വിശദീകരണം ലഭിച്ച ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യും.
തരൂരിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ, ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടി.എന്‍ പ്രതാപന്‍ എം.പി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കെ.പി.സി.സി നടപടിക്കൊരുങ്ങുന്നത്.
മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ചെലവില്‍ മോദിയെ സ്തുതിക്കേണ്ടെന്നും അവര്‍ക്ക് ബി.ജെ.ബിയിലേക്ക് പോകാമെന്നും മുരളീധരന്‍ തുറന്നടിച്ചു.
ആരും പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചു വയ്ക്കാനാകില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താല്‍ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
മോദിയെ എപ്പോഴും കുറ്റംപറയുന്നത് നല്ലതല്ലെന്നും നല്ല ഭരണമാണ് കാഴ്ചവയ്ക്കുന്നതുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചായിരുന്നു ശശി തരൂര്‍ രംഗത്തെത്തിയത്. താന്‍ മുന്‍പേ ഇക്കാര്യം പറയുന്നതാണെന്നും മറ്റു നേതാക്കള്‍ ഇത് അംഗീകരിക്കുകയാണെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."