ഇന്ത്യ- വിന്‍ഡീസ് ഏകദിനം: ഇരുടീമുകളും 30ന് തലസ്ഥാനത്ത് എത്തും
തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി ഇരുടീമുകളും 30ന് തിരുവനന്തപുരത്ത് എത്തും. കോവളം ലീലാ ഹോട്ടലിലാണ് ടീമുകള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. 31ന് രാവിലെ 9 മുതല്‍ 12 വരെ വെസ്റ്റിന്‍ഡീസും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 വരെ ഇന്ത്യന്‍ ടീമും കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ പരിശീലനം നടത്തും. മത്സരത്തിനുള്ള ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. രണ്ടു കോടിയുടെ ടിക്കറ്റുകള്‍ ഇതിനകം വില്പന നടത്തി. ഓണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് വില്പനക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1000 (അപ്പര്‍ ടയര്‍ ചെയര്‍), 2000 (ലോവര്‍ ടയര്‍ ചെയര്‍), 3000 (സ്പെഷല്‍ ചെയര്‍) എങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെ.സി.എ വെബ്സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി രണ്ട് ടിക്കറ്റ് വാങ്ങുവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റ് ലഭിക്കും. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ സ്കൂളിലെയോ കോളജിലെയോ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റില്‍ 50 ശതമാനം കിഴിവ് ലഭിക്കും. ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്ന് പരമാവധി ആറ് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു ഐഡിയില്‍ നിന്ന് ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതാദ്യമായാണ് വില്പനക്കുള്ള 100 ശതമാനം ടിക്കറ്റും ഓണ്‍ലൈന്‍ വഴി വില്പന നടത്തി മത്സരത്തിന് സ്റ്റേഡിയത്തിനകത്തേക്ക് ഡിജിറ്റല്‍ എന്‍ട്രി നടപ്പാക്കുന്നത്.
ക്രിസ്റ്റഫര്‍ ബ്രോഡാണ് മത്സരത്തിന്റെ മാച്ച് റഫറി. ഇയാന്‍ ഗൗള്‍ഡ്, പോള്‍ വില്സന്, അനില്‍ ചൗധരി, ഷംസുദ്ദീന്, ഹരിനാരായണന് മിസ്ത്രി എന്നിവരാണ് മാച്ച് ഒഫീഷ്യല്‍സ്. നവംബര്‍ ഒന്നിന് 1.30നാണ് മത്സരം ആരംഭിക്കുക. രാവിലെ 10.30 മുതല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."