വടകര സ്വദേശി ബഹ്റൈനില്‍ മരിച്ചു
മനാമ: ബഹ്റൈനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ വില്ല്യാപ്പള്ളി കല്ലേരി സ്വദേശിയായ തച്ചര്‍പൊയില്‍ അബ്ദുല്‍ ലത്വീഫ് (46) ആണ് മരണപ്പെട്ടത്. ഇവിടെ റിഫ പ്രവിശ്യയിലെ അല്‍ അബ്ബാദ് കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനായിരുന്നു.
പതിവുപോലെ ഞായറാഴ്ച കടയിലേക്ക് പുറപ്പെടാനായി എഴുന്നേറ്റപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മരണ വിവരം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
അബ്ദുലത്വീഫിന്റെ നിര്യാണത്തില്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ പി.കെ.ബഷീര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ നേതാക്കള്‍ ഇവിടെ എത്തി മൃതദേഹം സന്ദര്‍ശിച്ചു.
തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ സുപ്രഭാതത്തെ അറിയിച്ചു.
വര്‍ഷങ്ങളായി ബഹ്റൈനിലുള്ള അബ്ദുല്‍ ലത്വീഫിന്റെ കുടുംബം നാട്ടിലാണ്. തച്ചര്‍പൊയില്‍ മൂസയാണ് പിതാവ്. മാതാവ് പരേതയായ ഖദീജ. സക്കീര്‍, ഫൈസല്‍, സലീം എന്നീ സഹോദരങ്ങള്‍ ബഹ്റൈനിലുണ്ട്. ഇവരെ കൂടാതെ ഷൗക്കത്ത്, സിദ്ധീഖ്, നസീമ എന്നീ സഹോദരങ്ങളുമുണ്ട്. റോസ്നയാണ് ലത്വീഫിന്റെ ഭാര്യ, ലബീബ, ലിയാന, ലുത്ഫ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."